താൾ:Seetha Swayamvaran (Ottan thullal) 1907.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ദശമുഖനെക്കുലചെയ്‌വാനായി
ദശരഥസുതനായ്ബ്രഹ്മാവാദികൾ
പരിചിനൊടൎത്ഥിച്ചതുമൂലംഭുവി
നരകാരാതിയയോദ്ധ്യാപുരിയിൽ
അവതാരംചെയ്തരുളീടുന്നിതു
ഭുവനമനോജ്ഞൻശ്രീരാമാഖ്യയൊ-
ടവനീഭാരമശേഷംതീർപ്പവ-
നവനംചെയ്യുംനമ്മെയുമോൎത്താൽ
രാമൻമനുകുലധാമൻജഗദഭി-
രാമൻരിപുകുലഭീമൻനിൎജ്ജിത-
കാമൻകമലാധാമൻമഘമിതു
ധീമാൻസമ്പ്രതിപരിപാലിക്കും
ഇത്തരമുള്ളിലുറച്ചുമുനീശ്വര-
നുത്തരകോസലമതിനെഴുനെള്ളി
ഉത്തമനാകുംദശരഥനൃപനൊടു
ലക്ഷണനായീടുന്നൊരുരാമനെ-
രാക്ഷസഭയപരിഹാരത്തിന്നായ്
വില്ലുംശരവുംപൂണ്ടുകുമാരക-
രുല്ലാസേനമുനീന്ദ്രനുമായി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/54&oldid=170155" എന്ന താളിൽനിന്ന് ശേഖരിച്ചത്