താൾ:Seetha Swayamvaran (Ottan thullal) 1907.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടൻ തുള്ളൽ


൪൩

നിറത്തിൽനന്നാലും കീറിവറുത്തനേന്ത്രവാഴയ്ക്കു
നൂറുക്കുചേനകയ്പയ്ക്കരുചിക്കും ചക്കച്ചുളയും
കിഴക്കൻ ചേമ്പുകൾ കൂൎക്കവറുത്തചുണ്ടങ്ങപി[ന്നെ
വഴിക്കുശൎക്കരുപ്പേരിയൊഴിക്കാതെനാഴിവീതം
പഴുത്തകദളിവണ്ണൻ കളുത്തകുന്നൻപൂവ്വനും
കൊഴുപ്പേറും ചിങ്ങൻ കേളിപെരുത്തമൈസൂർ[പുവ്വനും
പഴങ്ങൾപലതരങ്ങൾവിളമ്പി ചെറുപപ്പടം
കുഴങ്ങാതെ വലിയതും വിളമ്പിവേണ്ടുന്ന വിധം
ഉഴക്കുപഞ്ചാരപ്പൊടിവഴിക്കുകൊടുത്തുപിന്നെ
പിഴയ്ക്കാതെ വിളമ്പിനാർ പുഴുക്കുനേത്രപ്പഴവും
ശരച്ചന്ദ്രകാന്തിപോലെ വെളുത്തപഴയരിച്ചോർ
നിരക്കെവിലക്കും മാറുവിളമ്പിവിലസുംവണ്ണം
നറുഞ്ചേനനേത്രക്കയ്കൾനുറുക്കി വേവിച്ചു നന്നാ[യ്
ചൊറുക്കിൽ ചമച്ചുരുചികൊടുക്കുമെരിശ്ശേരിയും
പഴുത്തവെള്ളരിക്കായും മുഴുത്തമാമ്പഴവും കൊ-
ണ്ടഴുക്കില്ലാതുണ്ടാക്കിയകൊഴുത്തകാളനും പിന്നെ
കനത്തൊരോലൻ കിച്ചടിയനക്കാകൂടാത്തവിലും
മിനുത്തതോരനും പിന്നെ പൊടിത്തൂവൽ പലത
അടവടയെള്ളുണ്ടകൾ പൊടിയുപ്പുമപ്പമിവ[രം
മടിയില്ലാതിഷ്ടം പോലെ വടിവിൽ വിളമ്പിമെല്ലേ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/44&oldid=170144" എന്ന താളിൽനിന്ന് ശേഖരിച്ചത്