താൾ:Seetha Swayamvaran (Ottan thullal) 1907.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


സീതാസ്വയം ബരം

൪൪

ഉരിനെയ്യിൽകുറയാതെ ശരിയായുപസ്മരിച്ചു
വിരവോടെകുടിക്കുനീർപരിചിൽ വീഴ്ത്തിക്കൊടു[ത്തു
കരിമ്പിൻ നീർചുക്കുവെള്ളംസരസംകുറുക്കിയ[പാൽ
ചെറുകിണ്ടികളിലാക്കി നിരയായ്ക്കുടിപ്പാനേകി
ഒരു വട്ടമിപ്രകാരം പരിചൊടൂൺകഴിഞ്ഞപ്പോൾ
മരിയാദപോലെ പിന്നെപ്രഥമനമ്പോടെടുത്തു
അടയും പരിപ്പും പഴമിടയിൽ പാൽ പ്രഥമനും
വടിവിൽ പഞ്ചാരചേൎത്തകൊടിയപാൽ പായ[ സവും
മടിവിട്ടുവിളമ്പുന്നതഖിലം മൂക്കുപിടിച്ചു
തടിയന്മാർ ചുടുചുടെമതിയാംവണ്ണം ചെലുത്തി
ഉറത്തയിർ ചാറും മോരും മറക്കാതെ രണ്ടാംചോ[റും
മുറയ്ക്കു കാച്ചിയമോരും പരക്കെവിളമ്പി നന്നായ്
പന്തിവിചാരം ചെയ്തുനടക്കും
ചന്ത്രക്കാരരടുത്തു ജവേന
വേണ്ടുന്നവയെ ചോദ്യം ചെയ്തും-
കൊണ്ടുനടന്നുതുടങ്ങിസുഖേന
പപ്പടമിവിടെ പ്പഴമിവിടെപ്പൊടി-
യുപ്പിവിടെ ത്തയിരിവിടെ ശൎക്കര-
യുപ്പേരിപ്പൊടിയിവിടെ സാമ്പാർ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/45&oldid=170145" എന്ന താളിൽനിന്ന് ശേഖരിച്ചത്