താൾ:Seetha Swayamvaran (Ottan thullal) 1907.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പെരുത്തൊരുത്സവത്തിന്റെ മഹത്വമഹിവരനും

ഊട്ടുപുരയ്ക്കൽ ചേരുംവട്ടവു-
മൊട്ടുകഥിക്കാംകേട്ടുധരിപ്പിൻ
ശ്രേഷ്ഠൻ ജനകമഹീശ്വരമന്ത്രികൾ
ചട്ടംകെട്ടിയപട്ടന്മാർ ചിലർ
തുഷ്ട്യാകുളികുറിയങ്ങുകഴിച്ചുട-
നൂട്ടുമഠത്തിൽതെയ്യാറായി
പാത്രമശേഷംതേച്ചുനിരത്തിയ-
തെത്രവിശേഷമതിൽചിലവാൎപ്പുക-
ളൊത്തഥതീയെരിയുന്നൊരടുപ്പിൽ
കേറ്റിസ്സരസംവാവുതുടങ്ങി
ഉപ്പേരികളഞ്ചാറുതരത്തിൽ
ശുപ്പുപ്പട്ടർവിളംബംകൂടാ-
തപ്പോൾതയ്യാറാക്കിയൊരേട-
ത്തെപ്പേരുംശരിയാക്കിയൊതുക്കി
ഉപ്പിലിടേണ്ടൊരുകറികളശേഷം
വില്പാടപ്പണ്ണവുചമച്ചു
കേളിപെരുക്കും മട്ടുകുറക്കിയ-
കാളൻ കാശിപ്പട്ടർചമച്ചു
പച്ചടികിച്ചടിതോരൻ മുളകാ-
പ്പച്ചടിമുതലായ്പരദേശക്കറി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/40&oldid=170140" എന്ന താളിൽനിന്ന് ശേഖരിച്ചത്