താൾ:Seetha Swayamvaran (Ottan thullal) 1907.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല



പിച്ചപ്പട്ടർപചിച്ചുതുടങ്ങി
വാച്ചകുതൂഹലമോടൊരിടത്തിൽ
എള്ളുണ്ടകളടവടയെന്നീവക
ള്ളുപെരുത്തകളന്തപ്പട്ടര-
തെല്ലാം തെയ്യാറാക്കിവിശേഷാ-
ലുള്ളിൽകുതുകമൊടഥസൂക്ഷിച്ചു
മുത്തുപ്പട്ടർകുളന്തകളോടും
പേൎത്തുംകേരപ്പണികൾതുടൎന്നു
കീൎത്തിപെരുത്തൊരെരിശ്ശേരിക്കറി
തീൎത്തിതുകിട്ടൻപട്ടർവിശേഷം
പ്രഥമൻപായസമെന്നിവപലതും
മഥനംചെയ്തുമനോജ്ഞമതാം പടി
മതിമാനപ്പുപ്പട്ടർചമച്ചിതു
മതിതെളിയും പടിമടിയില്ലാതെ
കള്ളമൊഴിഞ്ഞുപഴുത്തുവിശേഷ-
പ്പുള്ളികൾവീണൊരുനേത്രപ്പഴനിര-
ഖണ്ഡിച്ചനവധിനല്ലചരക്കതി-
ലണ്ണൻപട്ടർപചിച്ചുസുഖേന
ശംഖെതൃകാന്തിവിളങ്ങും പഴയരി
ശങ്കാരഹിത മരിച്ചുരസത്തൊടു
കെങ്കേമമതാംചെമ്പുകളിൽബത
ശങ്കപ്പട്ടരസേനപചിച്ചു





























Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/41&oldid=170141" എന്ന താളിൽനിന്ന് ശേഖരിച്ചത്