ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩ഠ സീതാസ്വയംബരം
മന്നിൽഗുണഗണമിയലുന്നൊരുവനെ
യിന്നടിയൻബതകാണാഞ്ഞതിനാൽ
മാന്യനതാകിയനാരദമുനിവര--
നെന്നോടുരുരസമരുളിയപോലെ
ശങ്കരചാപംഖണ്ഡിപ്പവനിഹ
ശങ്കവെടിഞ്ഞെൻനന്ദിനിയാളെ
തങ്കംമോദമൊടേകാൻശപഥം
സങ്കടഹീനംചെയേുനടിയൻ
ഇന്നതിനായിധനുർമ്മഖമൊന്നിഹ
മന്ദേതരമതിവിശദംചെയ് വാൻ
ഉണ്ടൊരുമോഹംനിങ്ങടെകരുണയ-
തുണ്ടെന്നാൽസുഖമതുസാധിക്കും
യാഗത്തിന്നായ് രാജാന്വയമി--
ങ്ങാഗതമായിടുമപ്പോൾസസുഖാ
സത്യംപോലെൻനന്ദിനിതന്നുടെ
സത്താകുന്നവിവാഹോത്സവമ-
ങ്ങത്യന്തംകുതുകേനകഴിപ്പാ-
നോർത്താൽസംഗതിയുംപുനരുണ്ടാം
ശരണഗതപരിപാലനലോലുപ
സരസമനസ്സുകളാകുംനിങ്ങളി--
തുരുകൃപയോടിഹസാധിപ്പിപ്പാൻ
പരിചൊടുതാണുവണങ്ങീടുന്നേൻ.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |