Jump to content

താൾ:Seetha Swayamvaran (Ottan thullal) 1907.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

സീതാസ്വയംബരം


രുണ്ടുചുരുണ്ടുനിതംബത്തോളം
നീണ്ടുമനോഹരമാകുന്നവളുടെ
കൊണ്ടൽതൊഴുംകചഭാരംകണ്ടതി-
കുണ്ഠതയോടുംനിജബാലങ്ങളെ
വീണ്ടുംചമരികൾപിന്നിലൊളിപ്പി-
ച്ചിണ്ടലൊടടവികൾതോറുംത്വരയൊടു
മണ്ടിമറഞ്ഞുനടന്നീടുന്നു
ബാലാബ്ജദ്യുതികോലുംകോമള-
ഫാലത്തിങ്കൽചിന്നിവിളങ്ങു-
ന്നാലോലാളകകാന്തിവിശേഷ-
ത്താലബ്ജത്തിലമന്ദമരന്ദം
ചാലെത്തെണ്ടിനടക്കുംവണ്ടിൻ-
മാലകൾകൊണ്ടുവിരാജിക്കുന്നൊരു
ബാലാരുണവികസിതമാം പാണ്ഡര-
നാളീകദ്യുതിനിൎജ്ജിതയായ്ഹൃദി
മാലൊടുസലിലാശയമതിൽമുങ്ങി-
ക്കാലവശത്തിലണഞ്ഞീടുന്നു
കല്ലോലച്ചൊടിയേയും മന്മഥ-
വില്ലിനെയും പരിചോടുജയിച്ചൊരു-
ചില്ലികളും നയനാംബുജയുഗവും
മെല്ലെക്കണ്ടാൽകാമിജയാൎത്ഥം
മുല്ലമ്പൻ നിജവില്ലിലണച്ചൊരു
ഫുല്ലാബ്ജസ്രുയുഗഭ്രമമുണ്ടാം




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/13&oldid=170110" എന്ന താളിൽനിന്ന് ശേഖരിച്ചത്