താൾ:Seetha Swayamvaran (Ottan thullal) 1907.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഓട്ടൻ തുള്ളൽ
      ൧൩
തിലസുമവിലസന്നാസാപുടമതു
നലമൊടുകണ്ടാലുള്ളുമയങ്ങാ-
തുലകിലൊരുത്തനുമില്ലനിനച്ചാ-
ലലമലമത്രമനോജ്ഞംതന്നേ
ചെന്തൊണ്ടിപ്പഴമതിനെക്കാളുതി-
ബന്ധുരമാകിയചുണ്ടിണയുംകള-
കാന്തികളിക്കും നവമല്ലികയുടെ
സുന്ദരമുകുളമനോഹരമാകിയ
ദന്താവലിയുംദ്വിജരാജപ്രഭ-
ചിന്തും മുഖവുമതെത്രമനോജ്ഞം
ചെന്താർശരനുടെകോമളദൎപ്പണ-
കാന്തികരംകൂപ്പുന്നകവിൾത്തട-
സന്തത ശോഭനിനച്ചാൽകാമഹൃ-
ദന്തവുമൊന്നുനടുങ്ങും നിയതം
തരുണിമണിയുടെകോമളകണ്ഠ-
സ്വരമതുപാൎത്താൽശംഖിലിരുന്നൊരു
പരഭൂതനിശംകുകുന്നെങ്കിൽ
പരിചൊടതിന്നങ്ങുപമിച്ചീടാം
സാരസ്യക്കൊടിയാകുന്നവളുടെ
ചാരുമൃണാളലസൽകരയുഗളം
മാരൻ രമണന്തന്നുടെ ഗളഭൂവി
പാരംകെട്ടിവരിഞ്ഞുവലിപ്പാ-
നാരാൽതീൎത്തൊരുപാശദ്വയമെ-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/14&oldid=170111" എന്ന താളിൽനിന്ന് ശേഖരിച്ചത്