താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം
൯൩

ല്ലാം മിഥ്യതന്നെയാകുന്നു നിദ്രകൊണ്ടുണ്ടായവയായ ദേഹം, ധൎമ്മം, സുഖദുഃഖം മുതലായ പ്രപഞ്ചമാവട്ടെ ജീവേശ്വരന്മാരുടെ ഭേദമാവട്ടെ ഒരിക്കലം സത്യമായി വരുവാൻ പാടുള്ളതല്ല. ഇപ്രകാരം തന്നെ മായാകല്പിതങ്ങളായ ദേശം, കാലം, ജഗത്ത, ഈശ്വരൻ എന്നുള്ള ഭ്രമങ്ങളും മിഥ്യതന്നെയാകുന്നു. ഈ സ്വപ്നത്തിന്നും മായക്കും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നിരിക്കെ ഇതിൽ സത്യമേതാകുന്നു? മിഥ്യയേതാകുന്നു? അവിദ്യാകാൎയ്യം നിമിത്തം സ്വപ്നവും ജാഗ്രത്തും തുല്ലയംതന്നെയാകുന്നു. ഈ സ്വപ്നജാഗ്രങ്ങൾ രണ്ടിന്നും ഭ്രഷ്ടാവിന്റേയും ദൃശ്യത്തിന്റെയും ദശനത്തിന്റെയും കല്പനകൾ സമമാകുന്നു. ഇവ രണ്ടും ഇല്ലാതാവുന്നതു സുഷുപ്തിയിൽ സകലരാലും അനുഭവിക്കപ്പെടുന്നതുമാകുന്നു. ഇവ രണ്ടിന്നും യാതരു വ്യത്ത്യാസവുമില്ലാത്തതുകൊണ്ട് രണ്ടും മിഥ്യകൾ തന്നെ ബ്രഹ്മത്തിൽ തോന്നുന്നവകളായ സജാതിയവിജാതിയഭേദങ്ങളും ഭ്രാന്തിയാൽ കല്പിതങ്ങളാകുന്നു കാലത്രയത്തിലും അത് ഇല്ലാത്തതാകുന്നു കല്പിതമായ ഭേദം മിഥ്യയാണെന്നറിവാനായിട്ട് ശ്രുതി അതിനെ നിഷേധിക്കുന്നത് അതുകൊണ്ടു ബ്രഹ്മം സദാ അദ്വിതീയവും വികല്പമില്ലാത്തതും ഉപാധിരഹീതവും ധൎമ്മലവും നിരന്ദരാനന്ദഘനവും നിരീഹവും നിരാസ്പദവുമായ ഏകസ്വരൂപമാകുന്നു. ബ്രഹ്മത്തിൽ യാതൊരു ഭേദവുമില്ല ഗുണസംബന്ധവുമില്ല. വാക്കേ മനസ്സോ അതിൽ പ്രവൎത്തിക്കുന്നില്ല. ആബ്രഹ്മം ശാന്തമായും അനന്ദമായും കേവലമായും അദ്വീതമായും ഇരിക്കുന്ന ആനന്ദമാത്രമായി ശോഭിക്കുന്നു. അല്ലയോ ശിഷ്യാ, ജരാമരണരഹിതമായും സച്ചിദാനന്ദാത്മകമായും നിത്യമായും സത്യമായും ഇരിക്കുന്ന പരബ്രഹ്മം നീതന്നെയാകുന്നു. ഞാൻ പറയുന്നതു സത്യമാണ്. നീ ഈ കാണുന്ന ദേഹമല്ല, പ്രാണനല്ല, ഇന്ദ്രിയങ്ങളുമല്ല, മനസ്സോ ബുദ്ധിയോ അഹങ്കാരമോ അല്ല, ഇവകളുടെ സംബ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/98&oldid=207793" എന്ന താളിൽനിന്ന് ശേഖരിച്ചത്