താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൪
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം

ന്ധവും നിനക്കില്ല. അല്ലയോ പ്രിയശിഷ്യാ, മേൽപറഞ്ഞവകളെയെല്ലാം പ്രകാശിപ്പിച്ചുകൊണ്ട് അവയുടെ സാക്ഷി മാത്രമാകുന്ന നിൎമ്മലബ്രഹ്മമാകുന്നു നീയെന്നറിഞ്ഞാലും. യാതൊരു വസ്തു ജനിക്കുന്നുവോ ആ വസ്തു വൎദ്ധിക്കുകയും നശിക്കുകയും ചെയ്യുന്നു. അജനായി നിത്യനായിരിക്കുന്ന നിനക്കു ജനനവുമില്ല, മരണവുമില്ല. കൎമ്മയോഗത്താൽ യാതൊരു ദേഹം ജനിക്കുകയും വൎദ്ധിക്കുകയും നശിക്കുകയും ചെയ്യുന്നു ഈ അവസ്ഥകളിലെല്ലാം നീ ഇരിക്കുന്നതുകൊണ്ട് ആ അവസ്തകളിലെല്ലാം അറിയുന്ന സാക്ഷി മാത്രമാകുന്നു. നീ സ്വയംപ്രകാശമായും അഖിലാത്മകമായും ജാഗ്രത്സ്വപ്നസുഷുപ്താവസ്തകളിൽ ഞാൻ ഞാൻ എന്ന ഭാവത്തോടെ ഏകരൂപമായി സദാ പ്രിതഭാസിക്കുന്നതായും ബുദ്ധിയുടെ സകല വികാരങ്ങളേയും അവികാരിയായിരിക്കുന്ന യാതൊരു പരബ്രഹ്മമുണ്ടോ ആ ബ്രഹമം നീയാകുന്നു. സദാ സംവിദൂപമായ ആത്മസ്വരൂപത്തിൽ കല്പിതമായ സൎവ്വപ്രപഞ്ചത്തിന്നും സത്തയെ കൊടുത്തു സുപ്രകാശത്തിനാൽ സകലത്തേയും പ്രകാശിപ്പിച്ചുകൊണ്ട് കേവലജ്ഞാനമാത്രമായിരിക്കുന്ന യാതൊരു ബ്രഹ്മമുണ്ടോ അതു നീതന്നെയാകുന്നു ദൃഢസമാധിനിരതന്മാരായ പരമഹംസന്മാർ നിൎമ്മലഹൃദയങ്ങളിൽ സച്ചിദാനന്ദ സ്വരൂപമായ യാതൊരു ആത്മതത്വത്തെ പ്രത്യക്ഷമായി കണ്ടു സന്തോഷിക്കുന്നുവോ ബോധസ്വരൂപമാകുന്ന ആ ബ്രഹ്മം നീതന്നെയാകുന്നു അവ്യയം അനന്തം അനാധിമദ്ധ്യം അവ്യക്തം അക്ഷരം അപ്രമേയം ആനന്ദഘനം അനാമയം അദ്വിതീയം എന്നിങ്ങനെ വേദപ്രതിപാദ്യമായ യാതൊരു കേവലജ്ഞാനമാത്രബ്രഹ്മമുണ്ടോ അതു നീതന്നെയാകുന്നു. അകത്തും പുറത്തും ഒരുപോലെ നിറഞ്ഞതതായി ആകൃതിക്കു മാറ്റമില്ലാത്തതായ മണ്ണിനെപ്പോലെ വികാരമില്ലാത്തതായി മൂഢബുദ്ധികൾക്കു നാമരൂപാദിപ്രപഞ്ചംപോലെ തോന്നുന്നതായി ആത്മവേദ്യമായിരി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/99&oldid=207795" എന്ന താളിൽനിന്ന് ശേഖരിച്ചത്