താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൨
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം

ജിക്കുന്നില്ല. ജഹല്ലക്ഷണപോലെ തന്നെ അജഹല്ലക്ഷണയും യോജിക്കുകയില്ല. പാൽ കാക്കതൊടാതെ സൂക്ഷിക്കേണമെന്നു പറയുന്നവന്നു, പൂച്ച മുതലായ മറ്റു ജന്തുക്കളും തൊടരുതെന്ന് അഭിപ്രായമുള്ളതുകൊണ്ടാണ് അജഹല്ലക്ഷണെന്നും പറയപ്പെട്ടിട്ടുള്ളത്. ജീവപരമാത്മാക്കൾക്കു ഐക്യത്തെ ബോധിപ്പിക്കുന്നതായി തത്വമസി എന്ന വാക്യത്തിൽ പരോക്ഷത്വം, അപരോക്ഷത്വം മുതലായ വിരുദ്ധാംശങ്ങളെ കളയാതെ ഐക്യം സിദ്ധിക്കുന്നതല്ല. അതുകൊണ്ട് അജഹല്ലക്ഷയും യോജിക്കുന്നില്ല. ജഹദജഹല്ലക്ഷണയാവട്ടെ, തൽപദത്തിന്റെയും ത്വംപദത്തിന്റയും വിരുദ്ധംശങ്ങളെ വിട്ടുകളഞ്ഞ് വിരോധമില്ലാത്ത അംശങ്ങളെ സ്വീകരിച്ചു ജീവപരമാത്മാക്കൾക്കു തമ്മിലുള്ള ഐക്യത്തെ നല്ലവണ്ണം കാണിക്കുന്നുണ്ടെന്നുള്ളതിൽ ഒട്ടും സംശയം വേണ്ട. ജീവപരമാത്മാക്കളിൽ വിരുദ്ധാംശങ്ങളേതെല്ലാമെന്നാൽ പരോക്ഷത്വം അപരോക്ഷത്വം, സൎവ്വജഞത്വം കിഞ്ചിജ്ഞത്വം മുതായവകളാകുന്നു. ഇവ അജ്ഞാനകല്പിതങ്ങളായതുകൊണ്ടു ത്യാജ്യങ്ങളാകുന്നു. തത്വമസി എന്ന വാക്യാൎത്ഥംകൊണ്ട് ഉപാധിരഹിതമായും സച്ചിദാനന്ദസ്വരൂപമായും അദ്വയമായും നിൎവ്വിശേഷമായും നിരാഭാസമായും ഇന്നവിധമാണെന്നു പറവാൻ കഴിയാത്തതായും ആദ്യന്തരഹിതമായുമിരിക്കുന്ന നിൎഗ്ഗുണബ്രഹ്മം ശേഷിക്കുന്നു. ഈ ജീവപരമാത്മക്കൾക്ക് ഉപാധിസംബന്ധംകൊണ്ടും തോന്നുന്നതായ വിരോധം ഐക്യജ്ഞാനംകൊണ്ടും ഉപാധിസംബന്ധം ത്യജിക്കപ്പെടുമ്പോൾ ഇവൎക്കുതമ്മിലുള്ള ഐക്യത്തിന്നു യാതൊരു വിരോധവുമില്ല ഉപാധിയും ഉപാധിസംബന്ധവും ഉപാധിധൎമ്മങ്ങളുടെ സംബന്ധവും വിരോധങ്ങളും ഇവയെല്ലാം ഭ്രാന്തിയാൽ കല്പിക്കപ്പെട്ടവകളാകകൊണ്ടു സ്വപ്നത്തിൽ കണ്ട വസ്തു ഉറക്കമുണുമ്പോൾ മിഥ്യയാകുന്നതുപോലെ ഭ്രാന്തി നശിച്ചു തത്വജഞാനം വരുമ്പോൾ എ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/97&oldid=207790" എന്ന താളിൽനിന്ന് ശേഖരിച്ചത്