താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം
൯൧

എങ്ങിനെ സിദ്ധിക്കും? ആ ജീവപരന്മാൎക്ക് അഖണ്ഡത്വവും ഏകത്വവുംതന്നെയാണ് ശ്രുതിസമ്മതമായിട്ടുള്ളത്. എന്നാൽ ഇതിൽ തത്വം പദങ്ങളുടെ വാച്യാൎത്ഥങ്ങളിലുള്ള വിരുദ്ധാംശങ്ങളെ പരിത്യജിച്ച് പ്രത്യക്ഷാദിവിരോദത്തേയും അലയിൽ വിരോദമില്ലാത്ത അംശങ്ങളെ സ്വീകരിച്ച് ശ്രുതിവിരോദത്തേയും പരിഹരിക്കാം. എന്നാൽ വാക്യാൎത്ഥം ലഭിപ്പാൻ വേണ്ടി ലക്ഷണയെ സ്വീകരിക്കേണ്ടതാകുന്നു. വാച്യാൎത്ഥം ഘടിക്കാത്ത ദിക്കിൽ ലക്ഷണയെ സ്വീകരിക്കുക പതിവാണ്. ചില വിദ്വാന്മാർ വാച്യാൎത്ഥങ്ങൾക്കു യോജിപ്പില്ലാതെ വരുന്ന സമയത്തു ലക്ഷണയെ സ്വീകരിക്കാറുണ്ട്. ലക്ഷണ, ജഹല്ലക്ഷണയെന്നും, അജഹല്ലക്ഷണയെന്നും, ജഹദജഹല്ലക്ഷണയെന്നും മൂന്നു വിധത്തിലാകുന്നു. ഒരു വാക്യത്തിന്റെ വാച്യാൎത്ഥം വിട്ട് മറ്റൊരൎത്ഥത്തെ സ്വീകരിക്കുന്നതു ജഹല്ലക്ഷണയാകുന്നു. ഒരു വാക്യത്തിൽ വാച്യാൎത്ഥ ഏതാനും ഭാഗംവിടുകയും ഏതാനും ഭാഗത്തെ സ്വീകരക്കുകയും ചെയ്യുന്നതു ജഹദജല്ലക്ഷണയാകുന്നു. ഗംഗയിൽ ഇടയന്മാരുടെ തെരുവുണ്ടെന്നുപറയുന്നതു ജഹല്ലക്ഷണയാകുന്നു പാൽ കാക്കതൊടാതെ സൂക്ഷിക്കണമെന്നും പറയുന്നതു അജഹല്ലക്ഷണയാകുന്നു. കാക്ക തൊടാതെ സൂക്ഷിക്കേണമെന്നു പറയുന്നതുകണ്ട് കാക്കയെ ഒഴിച്ചു മറ്റുള്ള ജന്തുക്കളും തൊടരുതെന്നും അൎത്ഥമാവുന്നു. അന്നൊരിക്കൽ ഒരേടത്തു കണ്ട ദേവദത്തനാകുന്നു ഇന്നിവിടെ കാണുന്ന ഇവൻ എന്നു പറയുന്നതു ജഹദജഹല്ലക്ഷണയാകുന്നു. തത്വമസി എന്ന വാക്യത്തിൽ ജഹല്ലക്ഷണ യോജിക്കുന്നതല്ല. ഗംഗയിൽ ഇടയത്തെരുവുണ്ടെന്നു പറയുന്നതു ഗംഗയെ സംബന്ധിച്ച് കരയെ സ്വീകരിക്കുന്നതുപോലെ സൎവ്വജ്ഞത്വം മുതലായ ധൎമ്മങ്ങളോടുകൂടീട്ടുള്ള ചൈതന്യം അസംഗമായതുകൊണ്ടു തത്വമസി വാക്യത്തിൽ സംയോ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/96&oldid=207791" എന്ന താളിൽനിന്ന് ശേഖരിച്ചത്