താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൨
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം

ആരോപിച്ചുകൊണ്ട് അജ്ഞാനികൾ സംസാരസാഗരത്തിൽ ചുഴലുന്നു. ഞാൻ ബ്രഹ്മണനാണ്, അറിവുള്ളവനാണ്, മൂഢനാണ്, പാപിയാണ്, സുകൃതിയാണ്, സുഖിയാണ്, ദുഃഖിയാണ് എന്നിങ്ങനെ ആത്മാവിൽ ആരോപിക്കുന്നതുകൊണ്ടുള്ള ഗുണമാവട്ടെ ദോഷമാവട്ടെ അണുമാത്രം പോലും ആത്മാവിനെ സംബന്ധിക്കുന്നില്ല. മരുഭൂമിയിൽ മൃഗതൃഷ്ണാജലം പ്രവഹിക്കുന്നതുപോലെ കാണപ്പെടുന്നത്, എന്നാൽ ആ ജലത്താൽ ഭൂമിക്കു നനവു തട്ടുന്നുണ്ടോ? വെളുത്തിരിക്കുന്ന ശംഖ് ദൃഷ്ടിദോഷത്താൽ മഞ്ഞനിറമായി കാണപ്പെടുന്നതായാൽ ശംഖ് മഞ്ഞനിറമായിത്തീരുമോ? കുട്ടികൾ ആകാശം കറുപ്പാണെന്നു പറയുന്നതുകൊണ്ട് ആകാശം കറിപ്പാവുമോ? ശിഷ്യൻ-അല്ലയോ ഗുരോ, നേത്രങ്ങൾക്കും മനസ്സിന്നും അഗോചരമായ പ്രത്യാഗാത്മാവിൽ അനാത്മധൎമങ്ങളെ ആരോപിക്കുന്നതെങ്ങിനെ? ഒരു വസ്തുവിനെ കണ്ടാലല്ലെ അതിൽ മറ്റൊരു പദാൎത്ഥത്തെ ആരോപിക്കുവാൻ തരമുള്ളു? രജ്ജുവിൽ സൎപ്പവും ശുക്തിയിൽ രജതവും വസ്തുസാദൃശ്യത്താൽ ആരോപിക്കാറുണ്ട്. ഒരു വസ്തുവിനെ മുമ്പൊരിക്കൽ കണ്ടിട്ടുള്ള ഒൎമ്മകൊണ്ടു മറ്റൊരു പദാൎത്ഥത്തെ കാണുമ്പോൾ ആ വസ്തുവാണെന്നു തോന്നാറുണ്ട്. അതല്ലാതെ ഒരിക്കലും കണ്ടനുഭവമില്ലാത്ത ആത്മാവിൽ അനാത്മധൎമ്മങ്ങളെ ആരോപിക്കുവാനു പാടുണ്ടോ? ഇങ്ങിനെ അനുഭവമില്ലാതിരിക്കുന്ന ആത്മാവിന്നു വിപരീതമായ അനാത്മാവിനോടു സാദൃശ്യമുണ്ടായതെങ്ങിനെ? അനാത്മാവിൽ ആത്മാരോപം എങ്ങിനെയാണുണ്ടായത്? ആ അദ്ധ്യായം നിവൃത്തിക്കയില്ലെ? അതിനുള്ള ഉപായമെന്താണ്? ഈശ്വരന്നും ജീവന്നും ഉപാധിസംബന്ധം സമമാണെന്നു പറഞ്ഞുവല്ലോ. അങ്ങിനെയാണെങ്കിൽ ജീ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/67&oldid=207692" എന്ന താളിൽനിന്ന് ശേഖരിച്ചത്