താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം       ൬൧

സ്ഥുലസൂക്ഷ്മകാരണപ്രപഞ്ചങ്ങളെല്ലാം മുമ്പെ പറഞ്ഞിട്ടുണ്ടല്ലോ. അവ മൂന്നും കൂടി ഒരു മഹാ പ്രപഞ്ചമായിത്തീരുന്നു. ആ മഹാ പ്രപഞ്ചത്തിൽ അവച്ഛിന്നമായും വിശ്വപ്രാജ്ഞാദിലക്ഷണമായും വിരാട്ടു മുതൽ ഈശ്വരപൎയ്യന്തം നിറഞ്ഞിരിക്കുന്നതുമായ ചൈതന്യം ഒന്നു തന്നെയാകുന്നു. ആദ്യന്തരഹിതമായും അവ്യക്തമായും ജനനമില്ലാത്തതായും നാശരഹിതമായുമിരിക്കുന്ന ആ ചൈതന്യം മഹാപ്രപഞ്ചത്തിൽ തപ്തായഃപിണ്ഡം പോലെ അകത്തും പുറത്തും വ്യാപിച്ചിരിക്കുന്നു. അതുകൊണ്ടാകുന്നു 'സൎവം ഖല്വിദം ബ്രഹ്മ'എന്നു മഹാവാക്യത്തിൽ പറയപ്പെട്ടിരിക്കുന്നത്. മഹാന്മാർ ഈ വാക്യാൎത്ഥത്തെ വാച്യാൎത്ഥമെന്നും ഉപാധിരഹിതനായ ആത്മാവിനെ ലക്ഷ്യാൎത്ഥമെന്നും പറയുന്നു. കാര്യകാരണലക്ഷണമായ ദൃശ്യപ്രപഞ്ചം സ്ഥൂലം മുതൽ അജ്ഞാനപൎയ്യന്തം അനാത്മകമാണെന്നു നല്ലവണ്ണം അറിയുക. മനോബുദ്ധിചിത്താഹങ്കാരരൂപമായ അന്തഃകാരണത്തേയും അന്തഃകാരണവൃത്തികളേയും കണ്ടുകൊണ്ടു നിൎവികാരനായി നിത്യനായിരിക്കുന്ന ചൈതന്യം ഏതോ അതു മാത്രമാണ് ആതമാവെന്നു സൂക്ഷ്മബുദ്ധിയാൽ ഗ്രഹിച്ചുകൊള്ളുക. ഈ പ്രത്യാഗാത്മാവ് സ്വയം പ്രകാശനും അംഗമില്ലാത്തവനും അസംഗനും ശുദ്ധനും സൎവചൈതന്യരൂപനും സൎവസാക്ഷിയുമാകുന്നു. ആത്മാനവിന്നു ജനനമില്ല, വളൎച്ചയില്ല, മരണവുമില്ല. അതുകൊണ്ടു ശാശ്വതൻ, പുരാണൻ, നിത്യൻ, എന്നും മാറ്റും വിദ്വാൻമാർ പറയുന്നു ജനനം, സ്ഥിതി, വൃദ്ധി, മാറ്റം, ക്ഷയം, നാശം എന്നുള്ള ആറുവിധ വികാരങ്ങളാവട്ടെ സ്ഥുലകാൎശ്യാദി വ്യവഹാരങ്ങളാവട്ടെ വെളുപ്പു കറുപ്പു മുതലായവ നിറങേദമാവട്ടെ വൎണ്ണാശ്രമങ്ങളാവട്ടെ സ്ഥുലദേഹങ്ങൾക്കല്ലാതെ സൎവവികാരസാക്ഷിയായ ആത്മാവിന്ന് ഒരിക്കലുമില്ലെന്നറിക. ഇങ്ങിനെയുള്ള ആത്മാവിൽ അനാത്മാവും അനാത്മത്വവും അനാത്മകമായ ദേഹാദികളിൽ ആത്മത്വവും മേഹത്താൽ വിപരീതമായി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/66&oldid=207691" എന്ന താളിൽനിന്ന് ശേഖരിച്ചത്