താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൦
സൎവ്വവേദാന്തസിദ്ധാന്തസമാരസംഗ്രഹം

ത്തിൽ അഭിമാനിയായതുകൊണ്ടു വിശ്വനെന്നപേർ സാൎത്ഥമായി ഭവിച്ചു. ഈ വിശ്വന്നു സ്ഥുലശരീരമായി വ്യഷ്ടി ഭവിക്കുന്നു. ഇതിനെ അന്നവികാരിത്വത്താൽ അന്നമയകോശ മെന്നും പറയപ്പെടുന്നു. ഈ സ്ഥുലശരീരമാവട്ടെ അച്ഛൻ ഭക്ഷിക്കുന്ന അന്നവികാരജന്യമായ ശൂക്ലശോണിതങ്ങളിൽ നിന്നു ജനിക്കുകയും അന്നത്താൽ വൎദ്ധിക്കുകയും അന്നമില്ലെങ്കിൽ നശിക്കുകയും ചെയ്യുന്നു. ആയതുകൊണ്ട് അന്നമയകോശമെന്നു പ്രസിദ്ധമായി. ഈ അന്നമയകോശം ആനന്ദമയകോശം മുതലായ മറ്റുനാലു കോശങ്ങളേയും മറച്ചിരിക്കുന്നു. ഈ സ്ഥുലദേഹമാവട്ടെ ആത്മാവിന്റെ സ്ഥുലഭോഗങ്ങളുടെ ഇരിപ്പിടമാകുന്നു. ആത്മാവു ഈ സ്ഥുലദേഹത്തിൽ വസിച്ച് സ്ഥുലങ്ങളായ ശബ്ദാദിവിഷയങ്ങളെ ഭുജിച്ചു കൊണ്ടിരിക്കുന്നതിനാൽ ഇതിനെ ഭോഗായതനമെന്നും പറയപ്പെടുന്നു. പഞ്ചേന്ദ്രിയങ്ങളാൽ ഗ്രഹിക്കപ്പെടുന്ന ശബ്ദാദിവിഷയഭോഗങ്ങളെ ദേഹേന്ദ്രിയമനസ്സുകളോടുകൂടി അനുഭവിക്കുന്നതിനാൽ ആത്മാവിനെ ഭോക്താവാണെന്നു വിദ്വാൻമാർ പറയുന്നു. ഈ ആത്മാവു ഏകാദശദ്വാരത്തോടുകൂടിയ ദേഹമാകുന്ന മാളികയിൽ അജ്ഞാനോപാധിസ്ഥിതനായി ഒരു മഹാരാജാവിനെപ്പോലെ ഇന്ദ്രിയവൎഗ്ഗങ്ങളാകുന്ന പരിവാരങ്ങളാൽ സേവിതനായിരുന്നുകൊണ്ടും വിഷയഭോഗങ്ങളെ ഭുജിക്കുന്നു. ഈ ആത്മാവിനെ അധിഷ്ഠാനദേവതകളാൽ പ്രേരിതങ്ങളായ ജ്ഞാനേന്ദ്രിയകൎമ്മേന്ദ്രിയങ്ങളും മനസ്സു മുതലായവയും അതാതു പ്രവൃത്തികളിൽ നിയമിക്കപ്പെട്ടപ്രകാരം ഭൃത്യന്മാരെന്നപോലെ ജാഗ്രതയോടെ ഭജിച്ചുകൊണ്ടിരിക്കുന്നു. ഈ ആത്മാവു സ്ഥുലദേഹത്തിരുന്നു ഞാനെന്നും എന്റേതെന്നുമുള്ള അഭിമാനത്താൽ സ്ഥുലഭോഗങ്ങളെ അനുഭവിക്കുന്നതു ജാഗ്രദവസ്ഥയാകുന്നു. ഇപ്രകാരമുള്ള സമഷ്ടിവ്യഷ്ടി ശരീരങ്ങൾക്കും ഇവ രണ്ടിന്റെ അഭിമാനികളായ വിശ്വവൈശ്വാനരന്മാൎക്കും മുമ്പേത്തെപ്പോലെ തന്നെ യാതൊരു ഭേദവുമില്ല.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/65&oldid=207688" എന്ന താളിൽനിന്ന് ശേഖരിച്ചത്