താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം
൬൩

വന്നു മാത്രം ബന്ധം ഭവിക്കുകയും ഈശ്വരന്നു ബന്ധമില്ലാതിരിക്കുകയും ചെയ്യുന്നതെങ്ങിനെ? ഇതെല്ലാം കരുണാനിധിയായ ഭവാൻ എനിക്കു കരതലാമലകംപോലെ പ്രത്യക്ഷമാക്കിത്താണം.
ഗുരു__അല്ലയോ ബുദ്ധിമാനായ ശിഷ്യാ, ആത്മാവ അവയവത്തോടുകൂടി നേത്രഗോചരമായി ഭവിക്കുന്നില്ലെങ്കിലും ആത്മചിഹ്നം അപരോക്ഷമായി എല്ലാവൎക്കും അനുഭവമുള്ളതു സുപ്രസിദ്ധമാകുന്നു. ഇതുതന്നെയാണ് ആത്മാവുണ്ടെന്നുള്ളതിന്നു അടയാളം. ഞാൻ ഇല്ലെന്നു ആരും പറയാറില്ല. ഞാനുണ്ടെന്നുള്ളതിന്നു വല്ല സാക്ഷിയോ പ്രമാണമോ ആരും ആവശ്യപ്പെടാറുമില്ല. വിശേഷിച്ച് പ്രമാണങ്ങൾക്കെല്ലാം പ്രാമാണ്യം എന്തു കാരണത്താലാണെന്നു ആലോചിച്ചറിയുക. ആത്മാവിനെ മായാകാൎയ്യങ്ങൾ മറച്ചിരിക്കുന്നതുകൊണ്ട് ആൎക്കും പ്രത്യക്ഷമായി കാണപ്പെടുന്നില്ല മേഘങ്ങൾ സൂര്യനെ മറയ്ക്കുന്നതുപോലെ അഹങ്കാരാദികൾ ആത്മാവിനെ മറയ്ക്കുന്നു. അതുകൊണ്ട് നേത്രഗോചരമായ വസ്തുവിൽ മാത്രമേ അദ്ധ്യാസം പാടുള്ളു എന്ന നിയമം മഹാന്മാർ ചെയ്തിട്ടില്ല. ഈ അദ്ധ്യാസത്തിനു കാരണ ഭ്രാന്തു മാത്രമാകുന്നു. ആകാശത്തിൽ കറുപ്പു മുതലായ വൎണങ്ങളെ ആരോപിക്കുന്നതുപോലെ ബുദ്ധിഭ്രമത്താൽ ആത്മാവിൽ അനാത്മാക്കളെ ആരോപിക്കുന്നു. അനാത്മാവിൽ ആത്മതയെ ആരോപിക്കുന്നതിനു മറ്റൊരു സാദൃശ്യവും വേണമെന്നില്ല. ഈ ശംഖ് മഞ്ഞനിറമാണെന്നു പറയുവാൻ വല്ല സാദൃശ്യമുണ്ടോ? ഉപാധിസഹിതമായ രജ്ജുസൎപ്പഭ്രമത്തിൽ സാദൃശ്യം കാണപ്പെടും. ഉപാധിരഹിതമായ ഭ്രമങ്ങളിൽ യാതൊരു സാദൃശ്യവും കാണപ്പെടുന്നില്ല. എങ്കിലും കുറച്ചോരു സാദൃശ്യം പറയാം, കേൾക്കു.

ഈ ആത്മാവു ഏറ്റവും നിൎമ്മലനും അതി സൂക്ഷ്മനും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/68&oldid=207695" എന്ന താളിൽനിന്ന് ശേഖരിച്ചത്