താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സർവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം


 കുവാൻ ശക്തനല്ലാതെ മോഹത്താൽ മരിച്ചുപോകുന്നു.

 തനിക്കു സുഖമായിരിപ്പാൻ വേണ്ടി തന്നിൽ നിന്നുണ്ടാവു

 ന്ന നൂലുകൊണ്ടു കൂടു കെട്ടി അതിൽനിന്നു പുറത്തു വരുവാ

 നറിയാതെ അതിൽ കിടന്നു ചാവുന്ന പട്ടുനൂൽ പുഴുവി

 നെപ്പോലെതന്നെ അവിവേകിയും ഗ്രഹാദിസുഖങ്ങളാൽ

 കെട്ടുപെട്ട് അതിൽനിന്നു പുറത്തു വരുവാനറിയാതെ വ്യ

 ർത്ഥമായി നശിച്ചുപോകുന്നു.ഈ ഗ്രഹാദികളുടെ പരമാ

 ർത്ഥം ആലോചിക്കുന്നതായാൽ ഈ ഗൃഹത്തിനും,കാരാഗൃ

 ഹത്തിനും എന്തൊരു വ്യത്യാസമാണുള്ളത്? ഗൃഹാശ എ

 ന്നുള്ളത് കാലിൽ കെട്ടിയ ചങ്ങലയാകുന്നു കളത്രപുത്രാ

 ശയോ കഴുത്തിൽ കെട്ടി മുറുക്കിയ പാശമാകുന്നു.ധനാശ

 യാവട്ടെ തലയിൽ വീഴുന്ന പ്രാണനാശകരമായ ഇടിത്ത

 യാകുന്നു

"ആശാപാശശതേനപാശിതപദോനോത്ഥോതുമേവക്ഷമഃ കാമക്രോധമദാദിഭിഃപ്രതിഭടൈഃസംരക്ഷ്യമാണോനിശം സമ്മോഹവര​​ണേനഗോപനവതഃസംസാരകാരാഗ്രഹാൽ വിർഗ്ഗന്തുംത്രിവിധൈഷണാപരവശഃകഃകുനുയാദ്രാഗിഷു"

 ഇപ്രകാരമുള്ള ത്രിവിധൈഷണങ്ങളിൽ ആസക്തനാ യിരിക്കുന്നവൻ നാനാരുപങ്ങളായ ആശാപാശങ്ങളാൽ കെ ട്ടപെട്ടതുകൊണ്ട് എഴുന്നീൽക്കുവാൻ കൂടി ശക്തനായി ഭവിക്കു ന്നില്ല.അങ്ങിനെയിരിക്കെ ദുർഗ്ഗണങ്ങളായ കാമക്രോധാദി കൾ മോഹമായ അന്ധകാരത്തിൽ മുക്കി മയക്കി തല പൊ ന്തിക്കുവാൻ അയക്കാതെ അതിജാഗ്രതയായി എപ്പോഴും കാ ത്തുകൊണ്ടിരിക്കുന്ന സംസാരകാരാഗ്രഹത്തിൽനിന്നു പുറത്തു ചാടുവാൻ ആർക്കു സാധിക്കും . കാമാന്ധകാരത്താൽ കണ്ണു കാണാതിരിക്കുന്നവൻ കുത്സിതയായ സ്രീരൂപത്തിൽ മോ ഹിച്ചുപോകുന്നു.കണ്ണുകാണാത്തവന്നു ഏതൊരു വസ്തുവി

ന്റെയും ഗുണദോഷഗ്രഹണം സാദ്ധ്യമല്ലല്ലൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/13&oldid=207116" എന്ന താളിൽനിന്ന് ശേഖരിച്ചത്