താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സർവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം


ക്കുമ്പോൾ ഭൂമിയിലേക്കു വീഴുന്നത് ആലോചിച്ചാൽ ആർക്കാ ണ് വിരക്തിവരാത്തത്.

 ഇപ്രകാരം ഇഹലോകപരലോകങ്ങളിലുള്ള സുഖദുഃഖ ങ്ങളെ വിവേചനം ചെയ്തറിയുന്ന വിവേകികൾക്ക്,ആശാ ബദ്ധന്മാരായ അനവതി ജന്തുക്കൾ വ്യർത്ഥമായി മരിച്ചുപോ കുന്നതിനെ ദിവസംപ്രതി കണ്ടുകൊണ്ടിരിക്കെ,നശ്വരമാ യും തുച്ചമായുമിരിക്കുന്ന ഈ ഗൃഹാദിസുഖങ്ങളിൽ എങ്ങിനെ ആസക്തി ഭവിക്കും.

                  "സുഖംകിമസ്ത്യത്രവിചാർയ്യമാണേ
                        ഗൃഃഹപിവായോഷിതിവാപദാർത്ഥേ
                        മായാതമോന്ധീകൃതചക്ഷുഷോയേ
                        തഏവമുഹ്യന്തിവിവേകശൂന്യാഃ"

 ആജ്ഞാനാന്ധകാരത്താൽ അന്ധന്മാരായ വിവേകശൂ ന്യന്മാർ സുഖമാണെന്നു ഭ്രമിച്ചുകൊണ്ടിരിക്കുന്നതായും,തുച്ഛ സുഖപ്രദമായും നശ്വരമായും ഇരിക്കുന്ന ഗൃഹദാരധനാദിക ളുടെ പരമാർത്ഥം ആലോചിച്ചു നോക്കുന്നതായാൽ ഇതിൽ യാതൊരു സുഖവും കാണപ്പെടുന്നതല്ല.മൂഢന്മാരെ ഭ്രമിപ്പിക്കുന്ന അത്തിപ്പഴത്തിന്നു തുല്യംതന്നെ ശിഷ്യൻ_അതെങ്ങിനെ?

ഗുരു_അത്തിപഴം മുറിച്ച് നോക്കുന്നതിന്നു മുമ്പു എത്ര രമ

 ണീയമായിരിക്കുന്നു.എന്നാൽ അതു മുറിച്ചു നോക്കുന്നതാ

 യാൽ അത് ഒരു ഉപഭോഗ്യവസ്തുവാണെന്നു തോന്നുമോ?

 അതുപോലെ വിഷയവസ്തക്കളും വിവേകമില്ലാത്തവർക്കു രമ

 ണീയമാണെന്നല്ലാതെ വിവേകികൾക്ക് ഉപഭോഗ്യമല്ല.

 വെള്ളത്തിൽ കടക്കുന്ന 'ഞണ്ട്' വെള്ളം വറ്റിപ്പോയാ

 ലും തന്റെ വാസസ്ഥലത്തെ ഉപേക്ഷിച്ചു മറ്റോരു ദി

 ക്കിൽ പോയി രക്ഷപെടുവാനറിയാതെ ആ കുഴിയിൽ ത

 ന്നെ കിടന്നു മരിക്കുന്നതുപോലെ,അവിവേകിയും ഗൃഹാ

 ദിസുഖങ്ങളിൽ മുങ്ങിക്കിടന്ന് അവയെ വിട്ടുപിരിഞ്ഞുപോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/12&oldid=207114" എന്ന താളിൽനിന്ന് ശേഖരിച്ചത്