താൾ:Sarada.djvu/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ക്കൂൾകുട്ടി:- എന്താണു് നിങ്ങൾക്കു ഭ്രാന്തുണ്ടോ? എന്താണു തുമ്പില്ലാതെ സംസാരിക്കുന്നതു്?

താശ്ശന്മേനോന്നു കലശലായി ദേഷ്യം വന്നു.

താ:- എന്താണു് താൻ പറഞ്ഞതു്? തുമ്പില്ലാതെ താനല്ലെ വിശേഷം പറയുന്നതു്. സ്കൂൾകുട്ടിയായിരിക്കും അല്ലെ. ആ ധിക്കാരം നല്ല വണ്ണം പുറത്തു കാണ്മാനുണ്ടു്. വക്കീലന്മാർ വായിക്കുന്ന കുളമ്പു് ഏതാണെന്നു ചോദിച്ചാൽ ദ്വീപിലാണെന്നും മറ്റും പറയുകയാണു്. ഭ്രാന്തന്റെ മാതിരി പറഞ്ഞതു താനല്ലേ?

സ്കൂൾകുട്ടി :- തന്റെ തലയുടെ കല്ലു് എളകിപ്പോയിരിക്കുന്നു. എന്നു തോന്നുന്നു. ഞാൻ തന്നോടു പറവാൻ ആളല്ല. എന്നു പറഞ്ഞു നടന്നു.

സഹിപ്പാൻ പാടില്ലാത്ത ദേഷ്യത്തോടുകൂടി താശ്ശന്മേനോൻ ഒന്നുനോക്കി. തനിക്ക് ആ ചെറുപ്പക്കാരന്റെ ചെകിടത്തു രണ്ടു കൊടുക്കേണമെന്നു് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ വയോധിക്യത്താൽ തന്റെ അപ്പോഴത്തെ ദൗർബ്ബല്യതയും ചെറുപ്പക്കാരന്റെ ദേഹമിടുക്കും മാത്രം ഓർത്തു ദേഷ്യത്തെ അടക്കിവെക്കേണ്ടിവന്നു. കഷ്ടം ഇപ്പോഴത്തെ ഈ ചെറുപ്പക്കാരെല്ലാം ഇങ്ങിനെ ഗുരുത്വം ഇല്ലാത്ത വഷളന്മാരായി തീരുന്നുവല്ലൊ. കലിയുഗവൈഭവം. എന്നു മനസ്സിൽ വിചാരിച്ചുംകൊണ്ടു താശ്ശന്മേനോൻ അമ്പലത്തിലേക്കുള്ള വഴിയിൽക്കൂടി നടന്നു. അമ്പലത്തിന്റെ ഉമ്മറത്തു സ്കൂൾകുട്ടികളെ ആണു് അധികം കണ്ടത്. തന്റെ ഉടുപ്പും കുപ്പായവും മറ്റുംനോക്കി ഈ കൂട്ടർ കുറേശ്ശ പരിഹാസം , താൻ അമ്പലത്തിന്റെ ഗോപുരവാതുക്കൽ എത്തിയപ്പോൾ തന്നെ , തുടങ്ങിയിരിക്കുന്നു എന്നു താശ്ശന്മേനോനു വെളിവായി മനസ്സിലായി. ഈ കൂട്ടരോടു തനിക്കു് എനിയും മനസ്സിലാവാത്ത കൊളമ്പു എന്ന സ്ഥലത്തെപ്പറ്റി വല്ലതും കടന്നു ചോദിച്ചാൽ ഇവർ കലസൽ കൂട്ടുമെന്നുള്ള നല്ല ഭയം ഉണ്ടായിരുന്നതിനാൽ താശ്ശന്മേനോൻ അമ്പലത്തിന്റെ നടയിൽ ഒരു ഇളിഭ്യന്റെ മാതിരി വശായി. കുറെ സമയം കഴിഞ്ഞപ്പോൾ ഒരു പട്ടർ അമ്പലത്തിലേക്കു വരുന്നതു കണ്ടു. അയാൾ സ്കൂൾക്കാരനല്ലെന്നു കണ്ടപ്പോൾ തന്നെ താശ്ശന്മേനോൻ നിശ്ചയിച്ചു.

താ:- സ്വാമി, വക്കീലന്മാർ വായിക്കുന്ന കുളമ്പു് എവിടെയാണു്?

പ:- കുളമ്പൊ, കുളമ്പല്ല, കൊളൊബ്ബു് എന്നാണു് പറയുക. അതു ആ കാണുന്നതാണു് എന്നു പറഞ്ഞു സ്ഥലം ചൂണ്ടിക്കാണിച്ചുകൊടുത്തതിന്റെ ശേഷം താശ്ശന്മേനോൻ ആ കാണിച്ചുകൊടുത്ത സ്ഥല

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/97&oldid=169907" എന്ന താളിൽനിന്ന് ശേഖരിച്ചത്