താൾ:Sarada.djvu/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ശാരദ :- ഇതു കേട്ടപ്പോൾ‌ തന്റെ ചെറുവിരലിൽ കല്ല് വെച്ച ഒരു മോതിരത്തിനു തട ഇട്ടിരുന്ന ഒരു ഒഴുക്കൻ‌ സ്വർണ്ണമോതിരം ഊരി നിങളുടെ വിരലിനു ഇതു പാകമാകുമോ എന്നറിഞില്ല" എന്നു പറഞുംകൊണ്ട് അമ്മ്യാരു പക്കൽ‌ കൊടുത്ത ക്ഷണത്തിൽ‌ അച്ഛന്റെ അടുക്കലേക്കു മടങ്ങി വന്നു.

വൈത്തിപട്ടർ ഉറക്കമുണർന്ന് ഹാജരായി നിൽക്കുന്ന തന്റെ കുട്ടികളെ കണ്ടിട്ട് ആശ്ചര്യഭാവത്തോടെ ചിരിച്ചുംകൊണ്ട് അവരോട് പറഞ്ഞു

വൈ:-കുളന്തകളെ, ഉദിച്ചു 5 നാഴിക പിറകുതാൻ നിങ്ങൾ‌ എഴുന്തിരിക്കറ വഴക്കം, ഇന്നേക്കു ബഹു ജാഗ്രതയായിയിരിക്കേ. എജമാനൻ പോവറതിലെ കുളന്തകളുക്കു റൊമ്പ സങ്കടം‌. എജമാനൻ എങ്കെ ഇരുന്താലും ഒങ്കളെ രക്ഷിപ്പാർ. എജമാനനും സൗഭാഗ്യവതി ശാരദയും ക്ഷേമമായിരിക്കവേണ്ടുമെന്റു ശൊല്ലി ഉള്ളെ പോയി പടുത്തുക്കൊണ്ട് തൂങ്കുംകൾ.

കുട്ടികളിൽ‌ മൂത്തവൻ:-എജമാനൻ പോറതെപറ്റി എങ്കൾക്കു അഴുകൈവറത്. ശാരദാവും എജമാനനും നന്നായിരിക്കെട്ടും അപ്പാ. എങ്കളക്ക് മുട്ടായി വാങ്കറതക്ക് എജമാനിടത്തിലെ ശൊല്ലി കാശ് വാങ്കി താ അപ്പാ.

വൈ:-നിങ്കൾ‌ ഏഴവയത്തിലെ പിറന്ത കുളന്തകൾ‌, ഇന്ത മാതിരി ഉപദ്രവം പണ്ണാതുങ്കൾ, എജമാനൻ റൊംബവും കൊടുത്തിരിക്കാർ‌, പേശാമൽ ഉള്ളെ പോയി പടുത്തുക്കൊണ്ട് തൂങ്കുംകൾ, ഇല്ലാവിട്ടാൽ പെരൻപാലെ അടിപ്പേൻ‌, ഉള്ളേപ്പോങ്കൊൾ.

രാമൻ മേനോൻ ഈ സംഭാഷണം‌ കേട്ടു ചിരിച്ച് രണ്ടുറുപ്പിക കുട്ടികൾക്കു കൊടുത്ത് ഉടനെ പുറപ്പെട്ടു പോകുകയും ചെയ്തു.

ഉദയന്തളി എത്തി രാമവർമ്മൻ തിരുമുൽപ്പാടിനു രാമൻ മേനോനെയും ശാരദയെയും കണ്ടിട്ട് അത്യന്തസന്തോഷമായി. ഉടനെ ഇവർക്ക് പാർപ്പാൻ കോവിലകത്തു സമീപം നല്ലതായ ഒരു മാളികഭവനം ഏർപ്പെടുത്തി. അവിടെ സുഖമായി ഇവർക്കു താമസിപ്പാൻ വേണ്ടുന്ന സകല ശട്ടങ്ങളും ചെയ്തു. ഇപ്പോൾ ഇവർ ഇവിടെ താമസിക്കട്ടെ. നമുക്ക് ഈ കഥയുടെ വേറെ ഭാഗങൾ പലേതും ഈ ഘട്ടത്തിലേക്ക് എത്തിക്കുവാൻ ബാക്കിയായിരിക്കുന്നു. അതുകൊണ്ട് ആ സംഗതികളെ കുറിച്ചു എനി പറഞ്ഞു കഴിഞ്ഞശേഷം വീണ്ടും ഇങ്ങോട്ടു വരാം.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/90&oldid=169900" എന്ന താളിൽനിന്ന് ശേഖരിച്ചത്