താൾ:Sarada.djvu/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൈ :- എന്താണ് ശങ്കരനമേനോനെ നമ്മുടെ ദിക്കിൽ തലതട്ടി വല്ലാതെ കടന്നു പിടിച്ചിരിക്കുന്നുവല്ലൊ. ഇന്നലെ തറയിൽ പത്തു പതിനഞ്ചുപേർ മരിച്ചുപോൽ. ഇന്നും അഞ്ചെട്ടു പേർക്ക് തുടങ്ങിയിരിക്കുന്നുവത്രെ. ഉണ്ടാവുന്നതൊക്കെ അപകടമായിട്ടുതന്നെ. നമ്മുടെ ഈ ഗ്രാമത്തിൽതന്നെ കുറേശ്ശേ ഉണ്ടോ എന്ന് ഒരു സംശയം. ഞാൻ മൂപ്പരോട് വിവരം പറഞ്ഞില്ല. കുട്ടി അടുക്കെ ഉണ്ടായിരുന്നതിനാൽ കുട്ടി ഭയപ്പെടുമോ എന്ന് വിചാരിച്ചു ഞാൻ ഒന്നും പറഞ്ഞില്ല.

ശ :- പറയാത്തത് നന്നായി. മൂപ്പരെ അറിയിച്ചിട്ട് എന്താവശ്യം ഈ ഗ്രാമത്തിൽതന്നെ ഉണ്ടെങ്കിൽ നുമ്മൾക്ക് പാർപ്പ് ഇവിടെനിന്ന് ഉടനെ മാറ്റണം.

വൈ :- ഞാനും അങ്ങിനെ തന്നെ വിചാരിക്കുന്നു.

ശ :- ഈ ഗ്രാമത്തിൽ എവിടെയാണ് ദീനം ഉണ്ടായത് ?

വൈ :-ഒരു മൊട്ടച്ചി അമ്മ്യാർക്ക്. ഗ്രാമത്തിന്റെ അങ്ങേ തലയ്ക്കലാണത്രെ. ഇപ്പോൾ തുടങ്ങീട്ടേ ഉള്ളുവത്രെ. എന്നോട് അകത്തുനിന്നും കുട്ടികളാണു പറഞ്ഞത്. ശങ്കരമേനോന് ഈ ദീനത്തിനെ വളരെ പേടിയുണ്ടോ ?

ശ :- എനിക്ക് അശേഷം ഭയമില്ല. ഞാൻ എല്ലായ്പോഴും മരിപ്പാൻ ഒരുങ്ങിയവനാണ്. എന്റെ എജമാനനെ വിചാരിച്ചിട്ടല്ലെങ്കിൽ എനിക്കു മരിക്കുന്നത് സന്തോഷമാണ്. അങ്ങിനെയാണ് എന്റ ഇപ്പോഴത്തെ സ്ഥിതി.

വൈ :- എന്റെ തങ്കക്കുട്ടി എന്തിനപ്പാ ചാവുന്നു. നിങ്ങൾ എത്ര സമർത്ഥനാണ്. നിങ്ങൾ ഇല്ലാതിരുന്നുവെങ്കിൽ എജമാനന്റെ ഇപ്പോഴത്തെ സ്ഥിതി എന്തായിരുന്നു. ഒരു ദിവസം നിങ്ങളെ കൂടാതെ അദ്ദേഹം ഇരിക്കയില്ല. ഈശ്വരാ, എനി അദ്ദേഹത്തിന്ന് ഒരു ആപത്തും വരരുതെ. എന്റെ ഗൃഹത്തിൽവച്ച് ഒരു സങ്കടവും അദ്ദേഹത്തിന്ന് നേരിടാതിരിക്കേണമെന്ന് ഞാൻ ദൈവത്തെ എപ്പോഴും പ്രാർത്ഥിക്കുന്നു. എന്നാൽ ഇത്ര സമീപം ദീനം ഉണ്ടെന്ന് ഞാൻ കേട്ടത് ശരിയാണെങ്കിൽ ഇവിടെനിന്ന് തല്ക്കാലം പാർപ്പു മാറ്റണം. ശങ്കരമേനോൻ പറഞ്ഞത് ശരിയാണ്. സംശയമില്ല. ഇവിടെനിന്ന് മൂന്നു നാഴിക കിഴക്ക് എനിക്ക് ഒരു ഗൃഹമുണ്ട്. പക്ഷെ നോക്കു നാലുദിവസം അവിടെപോയി താമസിക്കുന്നതാണു നല്ലത് എന്ന് തോന്നുന്നു. നാളെ ഇവിടുത്തെ ദീനസ്ഥിതി അന്വേഷിച്ച് കേട്ടതെല്ലാം ശരിയാണെങ്കിൽ നേരെ എന്റെ മറ്റൊരു ഗൃഹത്തിലേക്ക് പോയി അവിടെ പാർപ്പാൻ എല്ലാം ശട്ടമാക്കി ഒരു വണ്ടിയുംകൊടുത്ത് ഞാൻ ഇങ്ങോട്ടു

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/62&oldid=169869" എന്ന താളിൽനിന്ന് ശേഖരിച്ചത്