താൾ:Sarada.djvu/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തെ സൂചിപ്പിക്കുന്നതിന് വേറെ വാക്കുകളെ നമ്മുടെ ഭാഷയിൽ ഉപയോഗിച്ചു കാണുന്നില്ല. കറുപ്പനും പട്ടരുമായുള്ള സംഭാഷണം കഴിഞ്ഞ് കറുപ്പൻ എഴുനീറ്റുനിന്ന് പട്ടരുടെ മുഖത്തുനോക്കി ഒന്ന് "ഇളിച്ചുകാട്ടി" എന്ന് എഴുതിയാൽ എന്റെ വായനക്കാർ പരിഭ്രമിക്കുമെന്ന് വിചാരിച്ചു മാത്രം ഈ അത്യന്ത വിരൂപനും ക്രൂരനുമായ കറുപ്പന്റെ ഈ ചേഷ്ടയ്ക്ക് "മന്ദഹാസം" എന്നു എഴുതിയതാണ്. പല്ലുകൾ പുറത്തേക്ക് കാണിച്ച് ഒരു മഹാപ്രേതം ഹൂങ്കാരം ഇടുന്നതുപോലെ ഒരു ഹുങ്കാരം ചെയ്തുകൊണ്ട് പറഞ്ഞു.

കറുപ്പൻ :- ഇന്തമാതിരിയല്ലാൽ ഇന്ത കാര്യം ശതിക്കറതക്ക് വേറെ ഉപായങ്കൾ നാൻ ഒണ്ണും കാണലെ. എനക്കു നിന്നേപ്പോലെ ഉടമ്പക്ക് വലം കെടയാതയ്യരെ എനക്ക് വയശ്ശറുപതു ട്ടുമാച്ച്. മിന്നെപ്പോലെ മനശ് എത്തറ തിക്കിലെ ഉടമ്പ എത്താതില്ലെ. എനി ഇന്തമാതിരി കാരിയങ്കൾ ഒപായത്തിലെ ശെയ്യറെ തന്നിലെ തെക മിടുക്കനാലെ നിവിരിത്തിക്കറുത് പരയാശം, അയ്യരെ.

വൈ :- ആനാൽ നീ എല്ലാം ശൊന്നപോലെ പണ്ണിവൈ. നാൻ നാളെ സായന്തനം നാലുമണിക്ക് ഇങ്കെ വറേൻ.

ക :- അയ്യരെ , നാൻ ശേലിലെ ഇരുന്തുവന്ത് പിടിപ്പാട് ഒര നാളക്കാവത് വയറു നറയെ ശാപ്പടലൈ പകുതാരത്തിരിയം അയ്യരെ നമ്മ കഷ്ടപ്പാട് പാർക്കിരപൊതു എന്നും ഏതാവത് ചെയ്ത മരുവടിയും ശെലിലേക്ക് താൻ പോയി അങ്കെ താൻ തമ്മകാലം മുഹിക്കറുതെ നല്ലത് എന്നു യോശിക്കുറേൻ.

വൈ :- നീ വിശാരിയാദെ അപ്പാ ഇന്ത കാരിയം കാളിയുടെ ശഗായത്തിൻപേരിലെ ഫലിച്ചിടെ ആനാൽഒൻ താരിത്തീരിയത്തെനാനെ തീർത്തുവെക്കറേൻ സന്ദേഹമില്ലൈ ശയം വരുമ്പടിക്ക് ഒന്നുടയ മൂരിത്തിയെ നന്നാ പിരാർത്തയെന ശൈത ഇരു..

വൈത്തിപ്പട്ടർ തിരിയെ ഗൃഹത്തിൽ വന്നു മുമ്പത്തെപ്പോലെ വളരെ ജാഗ്രതയായും ഭക്തിയോടും രാമന്മേനവനെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. ശങ്കരനോടും വൈത്തിപ്പട്ടർ വളരെ പ്രസന്നഭാവത്തിലിരുന്നു. മുമ്പ് ചിലപ്പോൾ ശുണ്ഠി എടുക്കാറുണ്ട്. അത് ഇപ്പോൾ കേവലം ഇല്ലെന്നല്ല. ഇങ്ങോട്ട് ശങ്കരൻ എത്ര ഹാസ്യമായും പുച്ഛമായും പറഞ്ഞാലും അങ്ങോട്ട് വളരെ സന്തോഷിച്ചും സ്നേഹത്തോടും പറഞ്ഞു തുടങ്ങി. കറുപ്പൻ ചെട്ടിയുമായി ആലോചന കഴിഞ്ഞ ദിവസം രാത്രി ശങ്കരനുമായി ഒരു സംഭാഷണം ഉണ്ടായി.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/61&oldid=169868" എന്ന താളിൽനിന്ന് ശേഖരിച്ചത്