താൾ:Sarada.djvu/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


എത്തി എന്നു കേട്ടിട്ട് എന്നെ തല്ലിക്കാൻ വട്ടംകൂട്ടി. ഭയപ്പെട്ട് അവിടംവിട്ടു ഞാൻ ഓടി. എജമാനനെ എന്റെ കാര്യം അതുമുതൽ മഹാകഷ്ടത്തിലായി , എനി എജമാനനവർകൾ തന്നെ എന്നേ രക്ഷിക്കണം. കല്യാണിഅമ്മയെക്കൊണ്ട് എനിക്കു ഉപകാരം ഒന്നും ഉണ്ടായിട്ടില്ല. അവർക്കുവേണ്ടി ഞാൻ എന്റെ ചോറു കളഞ്ഞു. എജമാനനെ, ഞാനും കുട്ടികളും പട്ടിണിയായി. എങ്കിലും സ്വാമി സഹായിച്ചു. എനി യജമാനനെ വിട്ട് ഒരാളെയും ഞാൻ ആശ്രയിക്കുകയില്ല. എന്റെ കല്യാണിഅമ്മ ഇപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ എനിക്ക് ഒരു സങ്കടവും ഉണ്ടാവുന്നതല്ല. എനി എന്നേ എജമാനൻ തന്നെ രക്ഷിക്കണം. എന്നു പറയുമ്പോഴേക്ക് ഒരു അഞ്ചാറു സർപ്പദൃഷ്ടി തുടരെത്തുടരെ ഉണ്ടായി.

രാ:-കല്യാണിയുടെ എളയമ്മയുടെ മകളായി ഒരു അമ്മ ഉണ്ടായിരുന്നില്ലേ ? ആ സ്ത്രീ ഇപ്പോൾ ഇല്ല അല്ലെ. ആ സ്ത്രീയെ കുറിച്ചു കല്യാണി എപ്പോഴും വളരെ സ്തുതിച്ചും പിരിഞ്ഞതിന്മേൽ വളരെ വ്യസനമായു പറയാറുണ്ടായിരുന്നു.

വൈ :- അതെ എജമാനനെ , ആ അമ്മ മരിച്ചു. ബഹുശ്രീയും ഭാഗ്യവും ഉള്ള ഒരു കുട്ടിയായിരുന്നു. കല്യാണിഅമ്മയേക്കാൾ ആറു വയസ്സ് എളയതായിരുന്നു. പേരു ലക്ഷ്മി അമ്മ എന്നായിരുന്നു. കല്യാണിഅമ്മയും ലക്ഷ്മി അമ്മയും ഇപ്പോഴത്തെ അച്ഛന്റെ മുത്തശ്ശിയുടെ അനുജത്തിമാരുട മക്കളായിരുന്നു. ലക്ഷ്മിഅമ്മ , കല്യാണിഅമ്മ പോയി രണ്ടുസംവത്സരങ്ങൾ കഴിഞ്ഞപ്പോൾ മരിച്ചു. മരിക്കുന്നതിന് ഒരു കൊല്ലം മുമ്പേ ആയമ്മയുടെ ഭർത്താവ് രാമവർമ്മൽ തിരുമുല്പാടും അച്ചനുമായി ബദ്ധമത്സരമായി. തിരുമുല്പാട് എടത്തിൽ കയറിക്കൂടാ എന്നു കല്പിച്ചു. കല്യാണിഅമ്മ പോയ വ്യസനവും തന്റെ ഭർത്താവുമായി പിരിഞ്ഞ വ്യസനംവുംനിമിത്തംതന്നെ , കല്യാണി അമ്മ ഈ ദിക്കുവിട്ടുപോയി രണ്ടു സംവത്സരങ്ങൾ കഴിഞ്ഞതിൽ പിന്നെ, ലക്ഷ്മിഅമ്മ മരിച്ചു. ഇപ്പോൾ ഉള്ള കുഞ്ചുക്കുട്ടിയമ്മ വലിയച്ചന്റെ അടുത്ത കുടുംബമാണ്. എജമാനനെ വലിയച്ചന്റെ പെങ്ങൾ ഇക്കാളിഅമ്മയുടെ മകളാണ്. ഇക്കാളിഅമ്മ മരിച്ചു. ഇപ്പോൾ ഈ കുഞ്ചുക്കുട്ടിയമ്മമാത്രമേ തറവാട്ടിൽ സന്തതി എന്നു പറവാനുള്ളു. ഇവൾ പ്രസവിക്കുന്ന കാര്യം സംശയമാണ്. വളരെയെല്ലാം സൽക്കർമ്മങ്ങൾ സന്തത്യർത്ഥം ചെയ്തു വരുന്നുണ്ട്. അതിന്റെ ഫലമായിരിക്കാം ശാരദ ഉണ്ടായത്.

രാമൻമേനോൻ ഈ വാക്കു കേട്ടപ്പോൾ ഒന്നു ചിരിച്ചു. പട്ടരോട് ഉടനെ കുളിച്ചു ഭക്ഷണം കഴിച്ചുവരാൻ പറഞ്ഞയച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/22&oldid=169825" എന്ന താളിൽനിന്ന് ശേഖരിച്ചത്