താൾ:Sarada.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാമൻമേനോൻ കുളിയും ഭക്ഷണവും മറ്റും കഴിഞ്ഞു സത്രത്തിന്റെ പൂമുഖത്തിൽ വന്നിരുന്ന് പിന്നെയും മനസ്സുകൊണ്ട് എന്താണിനി പ്രവർത്തിക്കേണ്ടെന്നാലോചിച്ച് ഒരു വിധമെല്ലാം ഉറച്ചു. അപ്പോഴേക്കു പട്ടരും ഊണു കഴിഞ്ഞ് ഹാജരായി.

രാ:- ഏതെങ്കിലും മലയാളത്തിലേക്കു പുറപ്പെടുക. തൽക്കാലം നിങ്ങളുടെ ഗൃഹത്തിൽ താമസിക്കാം , പിന്നെ വേണ്ടതുപോലെ സാവകാശത്തിൽ ആലോചിച്ചു പ്രവർത്തിക്കാമെല്ലാ.

വൈ :- ഏതെങ്കിലും ഈശ്വരാധീനം , എജമാനന് ഇങ്ങിനെ തോന്നിയത്. എന്റെ ഗൃഹം എജമാനനവർകൾക്കും ശാരദയ്ക്കും താമസിക്കാൻ അശേഷം യോഗ്യതയുള്ളതാണെന്നു ഞാൻ വിചാരിക്കുന്നില്ല. എങ്കിലും ഞാൻ ഇവിടുത്തേയും ഇവിടുത്തെ മരിച്ചുപോയ ഭാർയ്യ്യയുടെയും പ്രത്യേകം ഒരു ആശ്രിതനാണല്ലോ. അതുകൊണ്ട് എന്റെ ഗൃഹത്തിൽ താമസിക്കുന്നതിനു യാതൊരു കുറവും ഇവിടേക്കു വരാൻ പാടില്ല. എന്റെ മനോരഥം സാധിച്ചു. എജമാനനെ , ഞാൻ ഭാഗ്യവാൻ തന്നെ. പണം കാശ് എന്തുസാരം , ഇത്ര സ്നേഹമുള്ള ഒരു എജമാനനെ സേവിക്കാൻ സാധിച്ചുവല്ലോ ഇതുതന്നെ എന്റെ ഭാഗ്യം.

ഈ സംഭാഷണം കഴിഞ്ഞതിന്റെ പിറ്റേ ദിവസം ഇവരെല്ലാം വരും രാമേശ്വരം വിട്ടു മലയാളത്തിലേക്കു പുറപ്പെടുകയും നിശ്ചയപ്രകാരം വൈത്തിപട്ടരുടെ ഗൃഹത്തിൽപോയി താമസിക്കുകയും ചെയ്തു.

രണ്ടുമൂന്നുദിവസങ്ങൾ ഈ ഗൃഹത്തിൽ താമസിച്ചശേഷം രാമൻമേനോൻ വൈത്തിപ്പട്ടരെ വിളിച്ച് ഇങ്ങിനെ പറഞ്ഞു.

രാ:- പൂഞ്ചോലക്കര എടത്തിലേക്ക് ഞങ്ങൾ ഇവിടെ എത്തിയ വിവരം അറിയിപ്പാൻ ഞാൻ നിശ്ചയിച്ചു. ഒരു കത്തോടുകൂടി ശങ്കരനെ അയക്കാം. നിങ്ങൾക്ക് അവിടെ ചെല്ലുവാൻ പാടില്ലല്ലോ. എന്നാൽ നിങ്ങൾകൂടി അവന്റെ കൂടെ ആ പ്രദേശത്തേക്കു പോണം. , എടത്തിൽ പോകേണ്ട. അതിനു സമീപം ഒരു സ്ഥലത്തു ഗൂഢമായി നിങ്ങൾ താമസിച്ചോളിൻ , ശങ്കരൻ കത്തു കൊടുത്തു വിവരങ്ങൾ അറിഞ്ഞശേഷം കൂടെ ഇങ്ങോട്ടും പോന്നോളിൻ.

വൈ:- അങ്ങിനെ തന്നെ കല്പനപ്രകാരം നടക്കാം.

എന്നു പറഞ്ഞു എങ്കിലും വൈത്തിപ്പട്ടർക്ക് ഈ നിശ്ചയം വളരേ രസിച്ചില്ല. ഒന്നാമതി പൂഞ്ചോലക്കര എടത്തിന്റെ സമീപം എങ്ങാൻ പോകുന്നതിനുകൂടി പട്ടർക്കു ഭയം ഉണ്ട്. അവിടെ എങ്ങാനും കണ്ടാൽ

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/23&oldid=169826" എന്ന താളിൽനിന്ന് ശേഖരിച്ചത്