താൾ:Sarada.djvu/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൈ :- പൂഞ്ചോലക്കര എടം മഹാപ്രസിദ്ധമായ ഒരു തറവാടാണ്. ഇപ്പോൾ ആ തറവാട്ടിലേക്ക് ഒരു ലക്ഷം പറയ്ക്കു മീതെ നെല്ലു മിച്ചവാരമായിത്തന്നെ വരുവാനുണ്ട്. പറമ്പുകളിൽനിന്നുള്ള കാലാനുഭവവും മലവാരവും മറ്റുംകൂടി ഒരു അമ്പതിനായിരം ഉറുപ്പികയിൽ ചുരുങ്ങാതെ ഒരു കൊല്ലത്തിൽ വരവുണ്ട്. ചിലവും അങ്ങിനെതന്നേ. എടത്തിൽ നേമം ഉള്ളതിനു പുറമേ നാലു ഊട്ടുപുരകളുണ്ട്. യജമാനനെ, നാല് ഊട്ടുപുരകളിൽ നിത്യം ബ്രാഹ്മണർക്കു സുഖമായി ഭക്ഷണം കൊടുക്കുന്നു. അതിയായ സമ്പത്തുള്ള ഒരു എടമാണ്.

രാ:-ഇപ്പോഴത്തെ അച്ചൻ ആരാണ്. എന്താണ് നിങ്ങൾ അവിടെയുള്ള ആളുകൾ എല്ലാം വികൃതികളാണെന്നു പറഞ്ഞത്.

വൈ:- പറയാം എജമാനനെ , പറയാം. എജമാനനവർകളെഞാൻ സകല വിവരങ്ങളും പറഞ്ഞു ധരിപ്പിക്കാം. ഇപ്പോഴത്തെ അച്ചനു പേരു കോപ്പുണ്ണിഅച്ചൻ എന്നാണ്. അവിടെയുള്ള അനന്തരവന്മാരെയെല്ലാം "ഉണ്ണിമാരു" എന്നാണു വിളിച്ചുവരുമാറ്. കോപ്പുണ്ണിഅച്ചന് ഇപ്പോൾ അമ്പത് അമ്പത്തഞ്ചുവയസ്സായി. മഹാ ദുഷ്ടനാണ്. ഇത്ര ദയ ഇല്ലാത്ത ഒരാളെ ഞാൻ കണ്ടിട്ടില്ല. അനന്തരവന്മാര് പ്രാപ്തിയായവര് അഞ്ചുപേര് ഉണ്ട്. ഒന്നാമതു രാഘവനുണ്ണി , രണ്ട് കേശവനുണ്ണി , ഇവര് രണ്ടുപേരും വലിയച്ചന്റെ നേരെ അനുജന്മാരാണ്. മൂന്നു കൃഷ്ണനുണ്ണി , ഇയാൾ വലിയച്ഛന്റെ എളയമ്മയുടെ മകനാണ്. നാല് കേശവനുണ്ണി. അഞ്ച് ഗോവിന്ദനുണ്ണി. ഇവരു വലിയച്ചന്റെ നേരെ അനന്തരവന്മാരാണ്. കുടുംബം ഇനി ശാരദതന്നെയുള്ളു എന്നു പറയാം. കോപ്പുണ്ണി വലിയച്ഛന്റെ നേരെ സഹോദരി ഇക്കാളിഅമ്മയുടെ മകളായിട്ട് കുഞ്ചുക്കുട്ടിഅമ്മ എന്ന ഒരു സ്ത്രീയുണ്ട്. ഇരുപത്താറു വയസ്സായി. ചേലക്കരനമ്പൂരിപ്പാടാണ് ബാന്ധവം. ഇങ്ങിനെയാണ് കുടുംബത്തിന്റെ സ്ഥിതി.

രാ:-ഈ മരുമക്കൾ ഉണ്ണിമാർക്കെല്ലാം ഗൃഹസ്ഥവൃത്തി തന്നേ ആയിരിക്കും അല്ലേ ?

വൈ:- അതെ , ഗൃഹസ്ഥവൃത്തി തന്നെ , ഗോവിന്ദനുണ്ണി ഒഴികെ എല്ലാവർക്കും ഗൃഹസ്ഥവൃത്തിതന്നെ. ഗോവിന്ദനുണ്ണി ഇംഗ്ലീഷ് പഠിച്ചു ബി.എ.പരീക്ഷ ജയിച്ചരിക്കുന്നു. ഇപ്പോൾ അതിലും വലിയ പരീക്ഷയ്ക്കു മദ്രാശിൽ പഠിക്കുന്നു. ശേഷമുള്ളവർക്ക് എല്ലാം സ്വസ്ഥവൃത്തിയാണ്. വലിയ ഭാവമാണ്. അമ്പൊ ആ കഥ പറയേണ്ട. കല്യാണിഅമ്മ നാടുവിട്ടു പൊയ്ക്കളഞ്ഞത് എടത്തിലേക്ക് വലിയ ഒരപമാനമായി എന്നുള്ള വിചാരമാണ് ഇവർക്കുള്ളത്. ഞാൻ മടങ്ങി

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/21&oldid=169824" എന്ന താളിൽനിന്ന് ശേഖരിച്ചത്