താൾ:Sarada.djvu/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യുള്ള ആളുകളെ കാണാൻ സാധിക്കുകയുള്ളൂ. ഞങ്ങൾക്കു് ഈ അവസരത്തിൽ ഇങ്ങിനെ ഒരാളെ ഉപകരിക്കാനായി കിട്ടി എന്നുള്ള അവസ്ഥ ദൈവദഹായമുണ്ടന്നുള്ളതിന്നു ഒരു ദൃഷ്ടാന്തമാണു്. വ്യവഹാരത്തിൽ ഒരു സമയം ജയമോ തോൽവിയോ നേരിടാം എന്നാൽ ചെയ്യുന്ന വ്യവഹാരം ന്യായത്തിന്നും സത്യത്തിന്നും ഒത്തതോ, അതല്ല വ്യവഹാരത്തിൽ ഉള്ള രസംകൊണ്ടോ വല്ല പ്രതിഫലവും അന്യായമായി കിട്ടണമെന്നു ആഗ്രഗിച്ചിട്ടോ കളവായ ഒരു വിവരം സ്ഥാപിക്കാനായിട്ടോ മറ്റോ ചെയ്യുന്നതോ എന്നു മാത്രമാണു് ഓർക്കേണ്ടതു്. ഈ വ്യവഹാരം കൊടുക്കാതെ ഇരിപ്പാൻ യാതൊരു നിവൃത്തിയും ഞങ്ങൾക്കില്ല. ഒരു സമയം ഈ കുട്ടിക്കു വേണ്ടുന്ന ചിലവിന്നു കൊടുത്തു സംരക്ഷിപ്പാനായി ആ കുട്ടിയുടെ അച്ഛന്നു സ്വത്തുണ്ടായിരുന്നുവെങ്കിൽ ഈ വ്യവഹാരം കൊടുക്കാതെതന്നെ കഴിക്കാമായിരുന്നു. ആ സ്ഥിതി ഇപ്പോൾ വിട്ടുപോയി. ഇപ്പോൾ വ്യവഹാരം കൊടുക്കാതെ കഴിയില്ലെന്നു വന്നു. ഈ സങ്കടങ്ങളെ ഒരു കോടതിയിൽ ബോധിപ്പിച്ചിട്ടു് അവിടെ വെച്ചു കാര്യം സമർപ്പിക്കേണമെന്നു കുട്ടിയുടെ അച്ഛനുണ്ടായ താല്പര്യത്തെ കഴിയുന്നിടത്തോളം സഹായിപ്പാനായി സത്യവാനായ താങ്കളും ഞാനും ഉത്സാഹിക്കേണ്ടതല്ലയോ? ഉദയത്തളിരാമവർമ്മൻ തിരുമുല്പാടു് പുഞ്ചോലക്കര എടത്തിന്നു വ്യവഹാരങ്ങൾ ചെയ്തിട്ടു തോറ്റു പോയി എന്നു പ്രസിദ്ധമാണു്, ഞാൻ കേട്ടിട്ടുണ്ടു്. ഇതു നമ്മുടെ വ്യവഹാരം തോറ്റു പോവാനായി ഒരു സംഗതിയായിരിക്കുന്നതല്ലെന്നാണു് എന്റെ വിചാരം.

രണ്ടു വലിയ ദ്രവ്യസ്ഥന്മാർ തമ്മിൽ ചെയ്തിട്ടുള്ള വ്യവഹാരങ്ങളുടെ പര്യവസാനത്തിലുള്ള ഫലം രണ്ടാൾക്കും പ്രതികൂലമായിട്ടുതന്നെ ഇരിക്കയുള്ളു. രണ്ടു ഭാഗത്തുനിന്നും കൊടുക്കുന്ന തെളിവുകൾ തുല്യമായി കളവായി വരാനെ പാടുള്ളു. അങ്ങിനെ ഇരിക്കുമ്പോൾ സിവിൽ വ്യവഹാരങ്ങളുടെ ഗതി സൂക്ഷ്മത്തിൽ വളരെ സ്വാഗതമായി വരുവാൻ പാടുള്ളതല്ല. അവനവനു വന്ന സങ്കടമോ വ്യസനമോ ഹേതുകമായിട്ടുള്ള അപേക്ഷയെ ഒരു നീതിന്യായക്കോടതി മുമ്പാകെ വെയ്ക്കുക. അതിലേക്കു ആവശ്യമുള്ള തെളിവിനെ സത്യമായി കൊടുക്കുക. അതിന്നു് അനുകൂലമായി സത്യമായി ഒരു വിധി കിട്ടേണമെന്നു ദൈവത്തെ പ്രാർത്ഥിക്കുക. ഇത്രമാത്രമാണ് സങ്കടമുള്ള ഒരു കക്ഷിക്കു ചെയ്‌വാൻ പാടുള്ളതു്. ഇതുംകൂടി ഞങ്ങളിൽ ചിലർക്കു ചെയ്തുകൂടാ എന്നുണ്ടോ? ദൈവമെ, ഈ പുഞ്ചോലക്കര എടത്തിൽ ഉള്ള ആളുകളുടെ മേൽ ഒരു വ്യവഹാരംകൂടി കൊടുപ്പാൻ വയ്യേ? ഒരു കാലത്തു് അങ്ങുന്നു തന്നെ വന്നു കണ്ടതായ ഒരവസ്ഥയെ കുറിച്ചു തുറന്നു പറയു

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/177&oldid=169816" എന്ന താളിൽനിന്ന് ശേഖരിച്ചത്