ദിക്കിലെല്ലാം വളരെ വലുപ്പമായൊരു സ്ഥലമാണു്. അവിടേക്കു പ്രതികൂലമായി യാതൊരു കാര്യത്തിലും നിന്നാൽ ആ വക ആളുകൾക്കു വരുന്ന ഫലം കുറെ നിരൂപിക്കേണ്ടതാണു്. കാര്യം പരമാർത്ഥമായിരിക്കുമ്പോൾ എന്താണു് അവിടുന്നു ഈ ശാഠ്യത്തിനു വട്ടം കൂട്ടുന്നതു്?
ശ. മേ:- നിങ്ങൾ പൂഞ്ചോലക്കര എടത്തിലെ ഒരു ആശ്രിതനോ കുടിയാനോ അയിരിക്കുമോ എന്നറിഞ്ഞില്ല.
ശ. വാ:- കുടിയായ്മ യാതൊന്നുമില്ല. യാതൊരു കഴകപ്രവൃത്തിയും ഇല്ല. ആശ്രിതന്മാരുടെ കൂട്ടത്തിൽ തന്നെയൊ എന്നും സംശയമാണു്. എന്നാൽ ഭയപ്പെടേണ്ട മനുഷ്യരെ കുറിച്ച് എനിക്കു എല്ലായ്പ്പോഴും ഭയമാണു്. പൂഞ്ചോലക്കര എടത്തിലെ അവസ്ഥ എങ്ങിനെയെന്നുള്ളതു് ശങ്കരമേനോനു മനസ്സിലായിട്ടുണ്ടു്. കുടിയായ്മ ഉള്ളവരും ഇല്ലാത്തവരും ആശ്രിതയുള്ളവരും ഇല്ലാത്തവരും ഒരുപോലെ അവിടുത്തെ കീഴിൽ സകല നടവടികളും അവിടുന്നുമായി വിരോധം ഉണ്ടാകാതെ കഴിയുന്ന മാതിരിയിൽ മാത്രമേ ഈ ദിക്കുകളിൽ പ്രവർത്തിച്ചുവരുമാറുള്ളു. സാധുക്കളായിട്ടുള്ള ഞങ്ങളിൽ ചിലർ അവിടെ ഭയപ്പെടേണ്ടി ഇരിക്കുന്നതുപോട്ടെ ഈ ദിക്കിൽ നല്ല കോപ്പോടുകൂടി നല്ല ഒരു ജന്മിയായിരിക്കുന്ന ഉദയന്തളി കോവിലകത്തേക്കു തന്നെ എടത്തിലെ വിരോധങ്ങൾ വന്നു സംഭവിച്ചതിനാൽ ഉണ്ടായ നഷ്ടകങ്ങൾ ഏതുപ്രകാരമെന്നു ഞാൻ പറയാതെ തന്നെ അറിയാമല്ലൊ. ഇങ്ങിനെ ഇരിക്കുമ്പോൾ ഈ ദരിദ്രനായ ഞാൻ ഈ കൊലയാനത്തലവന്മാരോടു പൊരുതുവാൻ നിശ്ചയിച്ചു സാക്ഷി പറഞ്ഞാലൊ മറ്റോ ഉണ്ടാവുന്ന ഫലം എന്താണെന്നു പറഞ്ഞു് അറിയിക്കേണമോ? പാൽനുര ഇല്ലത്തെ നമ്പൂതിരിപ്പാട്ടിന്നും പൂഞ്ചോലക്കര എടത്തിലേക്കു വിരോധമായി ഒരു കാര്യത്തിലും സാക്ഷി പറകയില്ലെന്നു എനിക്കു നല്ല നിശ്ചയമുണ്ടു്, പിന്നെ പൂഞ്ചോലക്കര എടത്തിലേക്കു വിരോധമായി ഈ കാര്യത്തിൽ ഒരു വിധി കിട്ടുവാൻ പ്രയാസപ്പെടും. ഇതെല്ലാം ആലോചിച്ചാണു് ഞാൻ പറഞ്ഞതു്.
ശ മേ:- കുടിയായ്മയും ക്ഷേത്രത്തിൽ കഴകവും ഒന്നും ഇല്ലല്ലൊ? ഇതു തീർച്ചതന്നെയല്ലേ? പിന്നെ അത്ര ഭയപ്പെടാൻ എന്താണ് ആവശ്യം? മനുഷ്യർ ലോകത്തിലുള്ള കാർയ്യങ്ങളെ പരമാർത്ഥതയോടുകൂടി കഴിയുന്നിടത്തോളം നടത്തുകയും നടത്തിപ്പാൻ ഉത്സാഹിക്കുകയും ചെയ്യണം. അങ്ങനെ അല്ലേ വേണ്ടതു്? നിങ്ങളോടു് ഞാൻ ആവശ്യ