താൾ:Sarada.djvu/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തനിക്കു യാതൊരു ബാന്ധവവും കൂടാതെ ഈശ്വരവിചാരംകൊണ്ടു തന്നെ കാലം കഴിക്കയാണു് ശങ്കുവാരിയരു് ചെയ്തതു് വഴിയിൽ വെച്ചു കണ്ടു എന്നു പറഞ്ഞ ആ ക്ഷീണിച്ചിരിക്കുന്ന ക്ഷേത്രത്തിൽ ഒരു കഴകമുണ്ടെന്നു പേർ പറഞ്ഞുവരുമാറുണ്ടു്. ആ ക്ഷേത്രം പാൽനുര ഇല്ലത്തു് നമ്പൂതിരിയുടെ വകയാണു്. നമ്പൂതിരിയുടെ ദുഷ്പാഭവത്തിനു് ഈ ക്ഷേത്രം വക മുതൽ ആകവെ പിടിച്ചുപറിച്ചു സ്വന്തം മുതലാക്കി ക്ഷേത്രത്തിന്നു നുമ്മൾ പറഞ്ഞ ഒരു തുളു എമ്പ്രാനെന്ന ഒരാളെ ശാന്തിക്കും വച്ചു കഴിക്കയായിരുന്നു. എന്നാൽ ഇവിടെ കഴകത്തിനു് ആൾ ആരുമില്ലാതെ വന്നുപോയതിനാൽ ആ പ്രവൃത്തി താൻ തന്നെ ചെയ്തു തരാമെന്നു് ഇഷ്ടംകൊണ്ടുമാത്രം ശങ്കുവാരിയരു് നിശ്ചയം ചെയ്തിരുന്നു. ശങ്കുവാരിയരു് മൂന്നുനാലു പ്രാവശ്യം കാശിക്കും പതിനൊന്നു പ്രാവശ്യത്തോളും രാമേശ്വരത്തേക്കും മറ്റു വിശേഷമായ ക്ഷേത്രങ്ങളിലേക്കും മറ്റും അനേകം പ്രാവശ്യങ്ങളായിട്ടും പോയി ഒരു രാജ്യസഞ്ചാരിയായിരിക്കുന്നു. ഈശ്വരഭക്തി അതികലശലാണു്. ഇങ്ങനെയാണു് ഇയാളുടെ സ്ഥിതി. ഈ വാരിയരും പാൽനുര ഇല്ലത്തെ നമ്പൂതിരിയും കൂടി ഒടുവിലത്തെ പ്രാവശ്യം കാശിക്കു് ഒന്നായിട്ടാണു് പോയതു്. ആ നമ്പൂതിരിയുടെ പേർ പാൽനുരഇല്ലത്തു് ത്രിവിക്രമൻ നമ്പൂതിരി എന്നായിരുന്നു. അയാളുടെ വസതി ഈ വാരിയരുടെ ദിക്കിൽനിന്നു് അഞ്ചു കാതം വടക്കു കിഴക്കായിട്ടാണു്. ശങ്കരമേനോൻ ഈ തരത്തിൽ ഇവരെ കാണമമെന്നു് നിശ്ചയിച്ചു വാരിയരുടെ ഭവനത്തിൽ ചെന്നു. ശങ്കുവാരിയരു് ശങ്കരമേനോനെ വളരെ സന്തോഷത്തോടുകൂടി ആദരിച്ചു് ഇരുത്തി സാദരമായി സംസാരിച്ചു തുടങ്ങി. ശങ്കരമേനോന്റെ ബുദ്ധിയിൽ നൂറ്റിൽ ഒരംശം ഉള്ള ആൾക്കു് ഈ ശങ്കുവാരിയരുടെ പ്രകൃതം ക്ഷണേന ഗ്രഹിക്കത്തക്കതാണു്. ഇത്ര പരമസാധുവായുള്ള പച്ച പശുവെ മനുഷ്യരുടെ കൂട്ടത്തിൽ വേറെ കാണുവാൻ പ്രയാസപ്പെടും. മനസ്സിനു ഇത്ര ശുദ്ധതയും ഇത്ര മാർദ്ദവവും ഉണ്ടായിട്ടു വേറെ ഒരു മനുഷ്യനും കാണാൻ പാടില്ലെന്നുതന്നെ പറയാം. ഈ ഗുണങ്ങളെ എല്ലാം അറിഞ്ഞിരിക്കുന്ന ശങ്കരമേനോൻ എങ്ങിനെയാണ് ഈയാളോടു സംസേരിക്കേണ്ടതു് എന്നു വിശേഷമായി മനസ്സിലാക്കീട്ടുണ്ടെന്നുള്ളതു ഞാൻ പറയേണ്ടതില്ലല്ലൊ. ശങ്കുവാരിയരുമായി കണ്ടു പിരിഞ്ഞതിനുശേഷം ഉണ്ടായ വിവരങ്ങൾ എല്ലാം പറഞ്ഞു.

ശങ്കുവാരിയരു്:- (കുറെ വിചാരിച്ചിട്ടു്) ഇതു കാര്യം മഹാവിഷമമായിരിക്കുന്നുവല്ലൊ. പൂഞ്ചോലക്കര എടം എന്നു പറഞ്ഞാൽ ഈ

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/174&oldid=169813" എന്ന താളിൽനിന്ന് ശേഖരിച്ചത്