താൾ:Sarada.djvu/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാറുന്ന ചില്ലറ ആഭരണങ്ങളോ അല്ലെങ്കിൽ വെയറിങ്ങ് അപ്പേറൽ എന്ന സാധനങ്ങളിൽ ഉൾപ്പെട്ടതോ ആയി പറവാനെ ഉള്ളു. ഇതുകളെ വിറ്റു പണമാക്കി അന്യാഹർജിയുടെ സലയ്ക്കു ചേർത്തുകൊടുക്കേണമെന്നു പറയുമോ? സീറ്റൻ എന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞന്റെ പുസ്തകത്തിൽ ഇതിനെ കുറിച്ചു പറയുന്നുണ്ടു്. എന്റെ അഭിപ്രായം ഇതു് ഒന്നു് പരീക്ഷിക്കേണമെന്നാണു്.

രാ:- ആഭരണങ്ങൾ ഉള്ളതിനു 4000 മുതൽ 5000 വരെ ഉറുപ്പിക വില ഉണ്ടത്രെ. ഇതു മുഴുവനും നിത്യം പെരുമാറുന്ന ആഭരണങ്ങൾ ആയിട്ടോ അല്ലെങ്കിൽ വെയറിങ്ങ് അപ്പേറൽ എന്ന വകകളുടെ കൂട്ടത്തിൽ തള്ളിവെക്കുകയോ ചെയ്യുന്നതു് അത്ര വിഹിതമൊ എന്നു സംശയിക്കുന്നു.

മാ:- ആഭരണങ്ങൾ എത്ര വിലയ്ക്കുണ്ടാകുമെന്നു സൂക്ഷ്മമായി അറിയാമോ?

രാ. മേ:- കണ്ടന്മേനോന്റെ ഉപദേശത്തിൽ നിന്നും കിട്ടീട്ടുള്ള അറിവു മാത്രമാണു് എനിക്കുള്ളതു്. ഈയ്യിടെ ഒരു ദിവസം ഞാൻ ചോദിച്ചപ്പോൾ ഈ വിധം പറഞ്ഞു.

മാ. മേ:- എന്തെങ്കിലും ആവട്ടെ. ഈ പോയിന്റു തർക്കത്തിൽ എങ്ങിനെ തർക്കത്തിൽ എങ്ങിനെ തീർച്ചപ്പെടുമെന്നു് അറിയാമല്ലോ.

രാ. മേ.:- അതിന്നു വളരെ സംശയം തോന്നുന്നില്ല.

മാ. മേ:- (ചിറിച്ചുംകൊണ്ടു്) അതു പ്രൈവറ്റു കാർയ്യമല്ലേ. നുമ്മൾക്കെന്താവശ്യം അതു ചിന്തിച്ചിട്ടു്. എന്നാൽ ആൾ വളരെ പ്രാപ്തിയുള്ള ഒരു മനുഷ്യനാണു്. അതുകൊണ്ട് എന്തെങ്കിലും പറഞ്ഞാൽ നിവൃത്തിയാകയില്ലെന്നു നല്ല നിശ്ചയമുണ്ടാകും. സംഗതികൾ വെളിവായി കാണിക്കേണ്ടിവരും. അതിനു സമാധാനവും പറയേണ്ടിവരും. സമാധാനം സാമാന്യം ജഡ്ജിമാർ പറയുന്നതുപോലെ ഉരുട്ടുപെരട്ടായി പറകയൊ കേവലം ബുദ്ധിയില്ലാത്തതായി വരുന്നതൊ, അവുകയില്ല. എന്താണ് അദ്ദേഹത്തിന്റെ അഭിപ്രായമെന്ന് അറിയണം.

രാ:- സാന്നിദ്ധ്യം കലശൽതന്നെ. പക്ഷെ സങ്കല്പംപോലെ സാദ്ധ്യം വരുമോ എന്നു സംശയം. 407-, 409-, പകുപ്പുകൾ പ്രകാരം നല്ല സ്വാതന്ത്ര്യമില്ലെ. തീർച്ചയ്ക്ക് ആവശ്യമായ സംഗതി എന്താണെന്നു പറഞ്ഞിട്ടില്ലെങ്കിൽത്തന്നെ , എന്താണു് ഭാവം. അപ്പീൽ ഇല്ലല്ലൊ. ഞാൻ ഇതു വേണമൊ എന്നു സംശയിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/169&oldid=169807" എന്ന താളിൽനിന്ന് ശേഖരിച്ചത്