Jump to content

താൾ:Sarada.djvu/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പതിനൊന്നാം അദ്ധ്യായം


കണ്ടന്മേനോൻ മേൽ കാണിച്ചവിധം രാഘവമേനോനുമായി സംഭാഷണം കഴിഞ്ഞു. മടങ്ങി ഉദയന്തളി ചെന്നശേഷം അവിടുന്നു വേണ്ടുന്ന ആലോചനകളും മറ്റും ചെയ്തുമടങ്ങി പിന്നെയും രാഘവമേനോന്റെ വീട്ടിൽ എത്തി അദ്ദേഹവുമായി സംസാരിച്ചു. സല മൂവായിരം ഉറുപ്പിക ആക്കാമെന്നു് നിശ്ചയിച്ചു. രാഘവമേനോനു് കാർയ്യത്തിൽ കുറെ സംശയമുണ്ടായതുകൊണ്ടു് മാധവമേനോനും കൂടി അന്യായഭാഗം വക്കീലായിരിക്കട്ടെ എന്നുറച്ചു. വക്കാലത്തു നാമം വരുത്തി മാധവമേനോനെയും ഏല്പിച്ചു. അന്യായം കൊടുക്കുന്നതു് ധർമ്മ അന്യായമായി ആയാലെന്താണു് വിരോധം എന്നു സംശയമുണ്ടായി. അതിനെക്കുറിച്ചു മാധവമേനോൻ ഇപ്രകാരം രാഘവമേനോനോടു പറഞ്ഞു.

മാ:- ഇപ്പോൾ ഈ കുട്ടിയുടെ സ്ഥിതി എന്താണു്? അമ്മയെ രാമന്മേനോൻ കല്യാണം ചെയ്തിട്ടുള്ളതു് ആക്ട്പ്രകാരമല്ല. ശാസ്ത്രീയമായി ഒരു വിധത്തിലും അച്ചന്റെ മുതലിനു് അവകാശപ്പെടുവാൻ ഈ കുട്ടിക്കു ഒരു അധികാരവുമില്ല. അമ്മ സമ്പാദിച്ചിട്ടുള്ള സ്വത്തുക്കൾ ആകവെ ഉള്ളതു് ഏതാനും ആഭരണങ്ങൾ മാത്രമാണത്രെ. ഇത് ഇപ്പോൾ ഒരു രക്ഷിതാവിന്റെ കൈവശമാണു് ഇരിക്കുന്നതു് എന്നു വിചാരിക്കാം. പക്ഷെ അതു അച്ഛനായിരിക്കും. എന്നാലും അത്ര ഭേദമില്ല. ഒന്നാമതു് ഈ ആഭരണങ്ങൾ വിറ്റു് ആ മുതൽ ഈ അന്യായചിലവിലേക്കു ഉപയോഗിക്കേണ്ടതാണെന്നു വരാമോ? എനിക്കു വളരെ സംശയമുണ്ടു്. ഇംഗ്ലീഷ് കേസ്സു് രണ്ടുമൂന്നു ഞാൻ കാണിക്കാം. ഇൻഡ്യൻ കേസ്സു് ഇതിനെ സംബന്ധിച്ചു വെളിവായി യാതൊന്നും കാണിക്കുന്നില്ല. എന്നാൽ ഇംഗ്ലീഷ് കേസ്സുകളുടെ പ്രമാണം തന്നെയാണു് ഇവിടെ നടപ്പാക്കുക എന്നുള്ളതു ബലമായി ഊഹിക്കേണ്ടതാണു്. രണ്ടാമതു് ഈ ആഭരണങ്ങൾ എന്തു സമ്പ്രദായത്തിലും വിധത്തിലും ഉണ്ടാക്കിച്ചതാണു്. എന്നു് ആലോചിക്കുക. കല്യാണിഅമ്മ രാമന്മേനോന്റെ കൂടെ ഭാർയ്യയായിരിക്കുമ്പോൾ ആ സ്ത്രീക്ക് നെയമം പെരുമാറുവാനായി ഉണ്ടാക്കിച്ചതാണ്. ആ സ്ത്രീ അതുകളെ അതുപ്രകാരം പെരുമാറിവന്നു. ഇപ്പോൾ പെരുമാറുവാനായിട്ടുള്ള അവകാശം ഈ കുട്ടിക്കാണു്. ഇത് ഇംഗ്ലീഷുകാരുടെ മാതിരിയിൽ ഉള്ള ഒരു സ്ത്രീയുടെ സ്വത്തായിരുന്നു എങ്കിൽ ഒരു സമയം നിത്യത പെരു

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/168&oldid=169806" എന്ന താളിൽനിന്ന് ശേഖരിച്ചത്