മാധവമേനോനെക്കൊണ്ടു് ഈ പുസ്തകത്തിൽ എങ്ങും വെളിവായി പറഞ്ഞിട്ടില്ല. ആറാം അദ്ധ്യായത്തിൽ ഇയ്യാളെക്കുറിച്ചു അല്പം പറഞ്ഞേയുള്ളു. ഇയ്യാൾ എം.എ., എം.എൽ. പരീക്ഷകൾ രണ്ടും വെടിപ്പായി ജയിച്ചു. ഇംഗ്ലീഷിലും സംസ്കൃതഭാഷയിലും അതിസമർത്ഥനായ വിദ്വാനാണു്. വയസ്സു 28 മാത്രമെ ആയിട്ടുള്ളു. വക്കീൽ പണിയായിട്ടു് അപ്പോഴേക്കു്, ഏകദേശം രണ്ടുകൊല്ലത്തോളമായി. യാതൊരു വ്യവഹാരങ്ങളിലും താൻ ഏർപ്പെടുന്നതിൽ തർക്കങ്ങൾ വേണ്ടതിന്നും ചില സംഗതികളിൽ വേണ്ടാത്തതിനും പക്ഷെ പുറപ്പെടുവിക്കുന്നതു് ഇയാളുടെ സാധാരണഗതിക്കു സാമാന്യമുള്ളതായിരുന്നു. ഇതു് സാധാരണ ബുദ്ധികൌശലം ജാസ്തിയായിരിക്കുന്ന യുവാക്കൾക്കു് ഉണ്ടാവുന്നതാണല്ലൊ. പഠിപ്പിന്റെയും മിടുക്കിന്റെയും നവയൌവനത്തിൽ ഇത് എല്ലാവർക്കും ഉണ്ടാവുന്നതും കാലക്രമത്താൽ ഇതു ക്ഷയിച്ചുപോവുന്നതും ആണെന്നുള്ളതിലേയ്ക്കു വാദലേശം ഇല്ലാത്തതാകുന്നു.
മാ:- എനിക്കു തോന്നുന്നതു് ഇതു വേണമെന്നാകുന്നു. തോറ്റുപോയെങ്കിൽ സല കൊടുക്കണം.
രാ:- ഓഹോ അങ്ങിനെയാവട്ടെ. അന്യായഹർജി ഈ ആപ്ലിക്കേഷനോടുകൂടി തയ്യാറാക്കാം എന്നു പറഞ്ഞു രണ്ടാളും പിരിഞ്ഞു. രാഘവമേനോൻ വീട്ടിൽ മടങ്ങി എത്തി. അപ്പോൾ നമ്മുടെ കണ്ടൻമേനോനും ശങ്കരമേനോനും അവിടെ ഉണ്ടായിരുന്നു. അവരോടു ചോദിച്ചു് പൂഞ്ചോലക്കര എടത്തിൽ ഉള്ള ആളുകൾ ആരെല്ലാമാണെന്ന് ഒരു ലിസ്റ്റ് കുറിച്ചെടുത്തു. 1) കോപ്പുണ്ണി എന്ന വലിയച്ചൻ 2) രാഘവനുണ്ണി 3) കോന്നനുണ്ണി 4) കൃഷ്ണനുണ്ണി 5) കേശവനുണ്ണി 6) ഗോവിന്ദനുണ്ണി ഇങ്ങനെ ആറാളെയാണു് എഴുതി എടുത്തത്. എടത്തിൽ ഉണ്ടായിരുന്ന കുഞ്ചുക്കുട്ടി അമ്മ എന്ന സ്ത്രീ ഒരു ഗുന്മദീനത്താൽ അന്നേക്കു രണ്ടുമാസം മുമ്പെ മരിച്ചുപോയിരിക്കുന്നു. ഇപ്പോൾ പൂഞ്ചോലക്കര എടത്തിലേക്കു സന്തതിയായി "ശാരദാ" ഒഴികെ വേറെ യാതൊരു സ്ത്രീകളും ഇല്ലാത്ത കാലമായി എന്നു് ഞാൻ പറയേണ്ടതില്ലല്ലോ. ഇവരുടെ പേർ എല്ലാം കുറിച്ചെടുത്തശേഷം രാഘവമേനോൻ കണ്ടന്മേനോനോടു പറയുന്നു.
രാ:- ഞങ്ങൾ ഈ വ്യവഹാരം പോപ്പർ വ്യവഹാരമായിട്ടാണു് ഒന്നാമതു കൊണ്ടുചെല്ലുന്നതു്. എന്താണ് അതിനേക്കുറിച്ചു വല്ല ആക്ഷേപവും ഉണ്ടോ?
ക:- എനിക്കു നിങ്ങൾ ചെയ്യുന്നത് എല്ലാം സമ്മതമാണെങ്കിലും ശാരദാ എന്നു കുട്ടിക്കു് ഇപ്പോൾ കൊടുപ്പാൻ കഴികയില്ലാത്ത