Jump to content

താൾ:Sarada.djvu/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വർത്തമാനങ്ങൾ കേൾക്കട്ടെ, കർപ്പൂരയ്യൻ സ്വാമിയും ഞാനും പൂഞ്ചോലക്കര അച്ചന്റെ വക്കീൽമാർ ആയി ഇനിയും അതുകൊണ്ടു പറഞ്ഞിട്ടു ഫലമില്ല. എന്താണ് ഉദയന്തളി രാമവർമ്മൻ തിരുമുല്പാട്ടിലേക്ക് വളരെ രസകരമായിരിക്കുന്നു എന്നു തോന്നുന്നു. കണ്ടന്മേനോനും ഒരു നേരമ്പോക്കായി.

ക :- കാര്യങ്ങൾ വിചാരിച്ചതുപോലെ ഒന്നുമായില്ല. കർപ്പൂരയ്യനും, നിങ്ങളും പൂഞ്ചോലക്കര എടത്തിലെ വക്കീൽമാരായി വരാനേ സംഗതിയുള്ളു എന്നു ഞാൻ കാര്യം കേട്ടപ്പോൾത്തന്നെ നിശ്ചയിച്ചു. അതു നിമിത്തമാണ് പിന്നെ രാഘവമേനോനെ കൊണ്ടു നോട്ടീസ് കൊടുപ്പിച്ചത്. അയാളുടെ ഇപ്പോഴത്തെ ഭാവം കാണുമ്പോൾ 'വേണ്ട' എന്നു തോന്നിപ്പോകുന്നു. എന്തു ധിക്കാരമായ വാക്കുകളാണ് എന്നോട് സംസാരിച്ചത്. ആ ചാപ്പുമേനോൻ മതിയായിരുന്നു. അല്ലെങ്കിൽ വലിയ ഇംഗ്ലീഷുകാർ വേണമെങ്കിൽ മാധവമേനോനെ കൂടി ആക്കാമായിരുന്നു. ഇതു മഹാ ദുർഘടമായിത്തീർന്നു. വല്ലതും നിന്ദിച്ചു പറയുന്നതു സഹിക്കാം. എന്നാൽ കാര്യം പറയാതെ നിന്ദിക്കുക മാത്രം ചെയ്താൽ !

ഇയ്യാൾ കുറെ കാര്യശീലമുള്ള വക്കീലാണെന്നു ജനബോദ്ധ്യമായത് എങ്ങനെ ?

ശാ :- ഇയാളുടെ ഭാഗ്യംതന്നെ. മറ്റു ഞാനൊന്നും പറവാൻ കാണുന്നില്ല. പണം വളരെ കിട്ടുന്നുണ്ട്. മാസത്തിൽ ആയിരം ഉറുപ്പികയോളം കിട്ടുന്നുണ്ട്. കഥ ഈശ്വരൻ കണ്ടു. 42-ം സെക്ഷ്യൻ പറഞ്ഞു മനസ്സിലാക്കിക്കൊടുത്താൽ ഇയാൾ പിന്നെ ഒന്നും പറകയില്ല എന്നു തോന്നുന്നു.

ക :- പറഞ്ഞു മനസ്സിലാക്കണ്ടേ ? അതല്ലേ വെഷമം. മറ്റുള്ളവനു് ഇങ്കളീഷ് അറിഞ്ഞുകൂടാ. വല്ലതും പറഞ്ഞാൽ അത് എന്താണെന്ന് ആലോചിക്കാതെ നിസ്സാരമാക്കി തള്ളും. പിന്നെ എന്തു ചെയ്യും ? ഒരു സമയം പ്രഹരം കൂടി ഉണ്ടാകയില്ലേ എന്നും സംശയിക്കുന്നു.

ഇങ്ങിനെ ഇവർ രണ്ടാളുംകൂടി വിശേഷം പറഞ്ഞു് ഊൺ കഴിച്ചുറങ്ങി. പിറ്റേന്നു് രാവിലെ കണ്ടന്മേനോൻ രാഘവമേനോന്റെ മഠത്തിൽ പോയി. കണ്ടന്മേനോൻ ഇങ്ങിനെ കക്ഷികളുടം ഒരു തെരക്ക് വേറെ ഒരു വക്കീൽമാരുടെ അടുക്കെയും കണ്ടിട്ടില്ല. രാഘവമേനോൻ വന്നതുതന്നെ കണ്ടില്ല. അയാൾ അവിടെ ഒരു ബഞ്ചു

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/160&oldid=169798" എന്ന താളിൽനിന്ന് ശേഖരിച്ചത്