Jump to content

താൾ:Sarada.djvu/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇട്ടിട്ടുള്ളതിന്മേൽ വേറെ ആളുകളോടുകൂടി കുത്തിയിരുന്നു. അവിടെ വലിയ തിരക്കു തന്നെ. ഒരു കേസ്സുനോക്കി അതിന്റെ മറുവടി പറഞ്ഞ് , മറ്റൊരുകേസ്സു നോക്കും. ഇങ്ങനെ ഓരോന്നായി നോക്കി ഏകദേശം തീരാറാകുമ്പോഴേക്ക് കച്ചേരിക്ക് പോവേണ്ട സമയമായി. അപ്പോൾ കണ്ടന്മേനോനെ അവിടെ കണ്ടു.

രാ :- ഇന്നു് അന്യായപകർപ്പ് എഴുതുവാൻ നിരക്കുകൊണ്ട് കഴിഞ്ഞില്ല. കണ്ടമ്മാമൻ ഇന്നു പോവണ്ട. ഇന്നു വൈകുന്നേരം കച്ചേരിയിൽനിന്നു് വന്ന ഉടനെ അന്യായ ഹർജിയുടെ പ്രവൃത്തിതന്നെ ആക്കാം. അതല്ല. ഇപ്പോൾ പോവുന്നുവെങ്കിൽ നാളെയോ മറ്റന്നാളോ വന്നാൽ നിശ്ചയമായും അന്യായപകർപ്പ് കൊണ്ടുപോവാം.

ക :- എനിക്ക് അന്യായത്തിന്റെ സാരം ചില സംഗതിയോടുകൂടി മനസ്സിലാക്കണം. അതിനു് ഇന്ന് വൈകുന്നേരം തന്നെയാണു നല്ലത്. ഞാൻ ഊൺ കഴിച്ച് , വൈകുന്നേരം കച്ചേരിയിൽനിന്നു വരുമ്പോഴേക്ക് ഇങ്ങോട്ട് എത്തിക്കളയാം.

രാഘവമേനോൻ :- എന്താണ് ഹെ , അബദ്ധമായി പറയുന്നത്. ഊണ് ഇവിടെത്തന്നെ.

ഉടനെ തന്നെ ഒന്നിച്ച് ഉണ്ണാൻ ഇരുന്നു. ഓരോരോ വെടികൾ പറഞ്ഞുകൊണ്ട് സാപ്പിട്ടു. രാഘവമേനോൻ കച്ചേരിക്കു പുറപ്പെട്ടു. അന്നേക്ക് ഒരു ഇരുപതു ദിവസം മുമ്പേ മദ്രാശിയിൽനിന്നു വരുത്തീട്ടുള്ള ഒന്നാന്തരം ബ്രഹാംവണ്ടിയും ഒന്നാംതരം വെള്ളക്കുതിരയുമായിരുന്നു കച്ചേരിക്കുള്ള വാഹനം. ആ കുതിരയും വണ്ടിയും കെട്ടി ലിവറി കോപ്പു ഇട്ടിട്ടുള്ള രണ്ടു കുതിരക്കാർ വണ്ടിയുടെ എടവും വലവും കറുത്ത ചാമരങ്ങളോടുകൂടി ഓടിക്കൊണ്ടും കൊച്ചുമേൽ വണ്ടിയുടെ ഉപരി സ്വച്ഛന്ദം ഇരുന്നുകൊണ്ടും വണ്ടിയെ ഓടിച്ചുകൊണ്ട് പോകയും ചെയ്തു..

കണ്ടൻമേനോൻ ഈ യാത്രയുടെ ഒരു ഘോഷം കണ്ട് വിസ്മയിച്ചു. "നാരായണ" "ശിവശിവ" ഈ കുട്ടി ഇത്രവേഗത്തിൽ ഈ പദവിയിൽ എത്തിയത് ഈയാളുടെ ഭാഗ്യവിശേഷം തന്നെ. എന്നാൽ സ്വഭാവം ഇങ്ങനെ വഷളായി പോയതിനു് എന്താണു കാരണം. ഒരു സമയം ഞാൻ പറഞ്ഞത് അബദ്ധമായിരിക്കാം. അതു കൊണ്ടായിരിക്കാം എന്നോടു ദേഷ്യപ്പെട്ടത്. ഇംകിരീസ് ലോ പഠിച്ചിട്ടുള്ളവർക്ക് ശുദ്ധ മലയാളിയായ തങ്ങളാൽ ചിലത് പറയുന്നതും പക്ഷെ ബുദ്ധി ഇല്ലാതെ പറയുന്നതെന്നു തോന്നിപ്പോവുന്നുണ്ടായിരിക്കാം. ലോവിൽ ഇയാൾക്ക് നല്ല പ്രാപ്തിയുണ്ടെന്നാണ് ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/161&oldid=169799" എന്ന താളിൽനിന്ന് ശേഖരിച്ചത്