താൾ:Sarada.djvu/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തതും ആകുന്നു. എന്നാൽ അന്യായക്കാരന്ന് അധിക അവകാശങ്ങൾ കൂടി ചോദിപ്പാൻ പാടുണ്ടെന്നു കാണുന്ന പക്ഷം മേല്പറഞ്ഞമാതിരി വ്യവഹാരം കോടതി സമ്മതിക്കേണ്ടതുമില്ല."

ക :- ശരി , ശരി , ശരി . അങ്ങിനെ വരട്ടെ , ഇപ്പോൾ എനിക്കു കാർയ്യമെല്ലാം മനസ്സിലായി. അങ്ങിനെ വരട്ടെ. ഇതു അവകാശസ്ഥാപനയ്ക്കു പറ്റുന്ന ഒരു വ്യവഹാരമല്ലേ ? എന്താ വിചാരിക്കുന്നത്.

ശാ :- അതെ. സംശയമില്ല.

ക :- ഒരു തറവാട്ടിലെ ഒരു കുടുംബക്കാരനെ തറവാട്ടുകാർ രക്ഷിക്കാതിരുന്നാൽ അവനുള്ള നിവൃത്തി ഈ 42-ം സെക്കിൻ പ്രകാരം അന്യായം കൊടുത്തിട്ടല്ലേ ?

ശാ :- അതെ , സംശയം കൂടാതെ.

ക :- ഈ മഹാ കേമന്മാരായ വക്കീൽമാർ അല്ല എന്നു പറയുന്നു.

ശാ :- ആരാണ് പറഞ്ഞത് ? ഇങ്ങനത്തെ വക്കീൽമാർ ഇവിടെ ഉണ്ടെന്നു ഞാൻ ഓർത്തിരുന്നില്ല. ഒരു സമയം പുതിയ വക്കീൽ കൃഷ്ണമേനോനോ ? ഇവിടെ രാമപിള്ള എന്നൊരാൾക്ക് അസംബന്ധമായി ഒരെഴുത്ത് ഈ മേൽപറഞ്ഞ കൃഷ്ണമേനോൻ ഉണ്ടാക്കിയതു ഞാൻ കണ്ടു. എന്തു ഗോഷ്ടിയാണ്. ഈ സെക്ഷ്യന്റെ ആവശ്യം പൂഞ്ചോലക്കര എടക്കാരുമായി രാമപിള്ള വ്യവഹാരത്തിനു് ഒരുമ്പെട്ടിരിക്കുന്ന കാർയ്യത്തിലല്ലേ ? കണ്ടന്മേനോനോട് ചോദിക്കുന്നതിനു് ഒന്നും വിരോധമില്ലല്ലോ.

ക :- അതിനെന്താണ് വിരോധം. നുമ്മൾക്ക് അന്യന്മാരുടെ കാർയ്യം കൊണ്ട് എപ്പോഴും സംസാരിക്കാമല്ലോ ? ഞാൻ ഈ സംശയം ചോദിച്ചറിയേണമെന്നുള്ള ആഗ്രഹത്തോടുകൂടി നമ്മുടെ നോട്ടീസ്സ് അയച്ച വക്കീലായ രാഘവമേനോനെ ഇന്നു കണ്ടു. കുറേ സംസാരിച്ചതിന്റെ ശേഷം എനിക്ക് മതിയായി. ഇംഗ്ലീഷ് അറിവു തന്നെപ്പോലെ ആർക്കുമില്ലെന്നു തനിക്കുള്ള ദുരഭിമാനത്താൽ പണ്ടു ദൈവം കൊടുത്തിരുന്ന ബുദ്ധിയും കൂടിപ്പോയി. അഹങ്കാരത്താലും ദുർമ്മദത്താലും ഇംഗ്ലീഷിലോ മറ്റോ തന്നോടാരെങ്കിലും സംസാരിച്ചുപോയിട്ടുണ്ടെങ്കിൽ അതിനെ ഒക്കെയും അബദ്ധമാക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ രാഘവമേനോനു എന്നു എനിക്കു തോന്നുന്നു.

ശാ :- അസൂയ ഇങ്ങിനെ ഉണ്ടായിട്ട് ചെറുപ്പക്കാരുടെ കൂട്ടത്തിൽ രാഘവമേനോനെപ്പോലെ മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല. പിന്നെ വേണമെങ്കിൽ ചെറിയ കൃഷ്ണമേനോനും ഉണ്ടായിരിക്കാം. അല്ല,

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/159&oldid=169796" എന്ന താളിൽനിന്ന് ശേഖരിച്ചത്