Jump to content

താൾ:Sarada.djvu/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
എട്ടാം അദ്ധ്യായം


അച്ചൻ മാളികമേൽ നിന്നു് താഴത്തിറങ്ങി രാഘവനുണ്ണിയെയും ശങ്കു നമ്പിയെയും വിളിച്ചു് ഉടനെ വൈത്തിപ്പട്ടരു് മുഖേന അറിഞ്ഞ വിവരങ്ങളെക്കുറിച്ചു് ഉദയന്തളിയിലുള്ള നമ്പൂതിരിമാർക്കും മറ്റും തിരുമുല്പാടിനു തന്നെയും കത്തുകൾ തെയ്യാറാക്കി അയയ്ക്കണം എന്നു കല്പിച്ചു. രാഘവനുണ്ണിക്കു് എല്ലായ്പോഴും തന്റെ മകൻ കൃഷ്ണമേനോനു് കത്തുകൾ എഴുതുവാനും മറ്റുമുള്ള സാമർത്ഥ്യത്തെ വലിയച്ചനേയും മറ്റും അറിയിക്കണമെന്നായിരുന്നു താല്പര്യം. അതുകൊണ്ടു് കത്തയക്കേണമെന്നു പറഞ്ഞ ഉടനെ കൃഷ്ണമേനോനെ വിളിച്ചു് അച്ചന്റെ മുമ്പാകെ കൊണ്ടുപോയി. ഈ കൃഷ്ണമേനോൻ എനി ഈ കഥയിൽ പറവാൻ പോവുന്ന സിവിൽ വ്യവഹാരസംഗതിയിൽ മുഖ്യനായി വരുന്ന ഒരു ദേഹമാകയാൽ ഇദ്ദേഹത്തിന്റെ പ്രകൃതത്തേയും മറ്റും പറ്റി അല്പം വിവരമായി ഇവിടെ ഞാൻ പ്രസ്താവിക്കുന്നു.

കൃഷ്ണമേനോന് ഇരുപത്തിനാലാം വയസ്സാണു് ഈ കഥയിൽ പ്രവേശിക്കുന്ന കാലമെന്നും നല്ല പഠിപ്പുള്ള അതിയോഗ്യനായ ഒരു കുട്ടിയാണെന്നും ഞാൻ പറഞ്ഞിട്ടുണ്ടല്ലൊ. സൃഷ്ടിയിൽ ഇദ്ദേഹത്തിന്റ്റെ ദേഹലാവണ്യം എത്ര ധാരാളമായി കാണപ്പെട്ടുവോ അത്ര ധാരാളമായിതന്നെ ഇദ്ദേഹത്തിന്റെ ശരീരകാന്തികൊണ്ടും ബുദ്ധിവിദഗ്ദതകൊണ്ടും ബുദ്ധിമാന്മാരായ എല്ലാ മനുഷ്യരും ഇദ്ദേഹത്തെ വളരെ സ്നേഹിച്ചു വന്നു. ഇംഗ്ലീഷ് പഠിച്ച ബി.എ., ബി.എൽ, പരീക്ഷകൾ ജയിച്ചവരു് എല്ലാവരും വളരെ പഠിപ്പുള്ളവരും അതിബുദ്ധിമാന്മാരും ആണെന്നു സാധാരണ ഇപ്പോൾ വചാരിച്ചുവരുന്നുണ്ടല്ലോ. അതു് എത്രയോ കാര്യങ്ങളിൽ അബദ്ധമായ ഒരു വിചാരമാണെന്നു് സൂക്ഷ്മമായി അലോചിച്ചാൽ നുമ്മൾക്കു് അറിയാം. പരീക്ഷകളിൽ ജയിക്കുന്നതകൊണ്ടു് അങ്ങിനെ ജയിക്കുന്നതുവരെ ആ പരീക്ഷകൾക്കായി നിയമിക്കപ്പെട്ട ചില പുസ്തകങ്ങൾ വായിച്ചു് അറിവു വരുത്തീട്ടുണ്ടെന്നു് പക്ഷെ ഊഹിക്കാം എന്നു മാത്രമല്ലാതെ പഠിപ്പുള്ളവെന്നു് ഞാൻ ഒരുവനെ സമ്മതിക്കണമെങ്കിൽ അവന്റെ അറിവിന്റെ വലിപ്പത്തെ സാധാരണ അവന്റെ വിചാരങ്ങളിലും ആലോചനകളിലും പ്രവൃത്തികളിലും പ്രത്യക്ഷമായി കാണണം. നമ്മുടെ കൃഷ്ണമേനോൻ സ്ക്കൂൾവകയായ ഉയർന്നതരം പരീക്ഷകൾ എല്ലാം കൊടുത്തു

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/136&oldid=169771" എന്ന താളിൽനിന്ന് ശേഖരിച്ചത്