താൾ:Sarada.djvu/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജയിച്ചശേഷമാണു് യഥാർത്ഥമായ പഠിപ്പു് ആരംഭിച്ചതു് എന്നു പറയേണ്ടതാണു്. ദ്രവ്യസ്ഥനായ തന്റെ അച്ഛൻ രാഘവനുണ്ണിയുടെ അത്യന്തം പ്രിയപ്പെട്ട മകനായ കൃഷ്ണമേനോനു് ദ്രവ്യം ചെലവുചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാവാൻ എടയില്ലല്ലോ. എന്നാൽ ചില ദ്രവ്യസ്ഥരായ ചെറുപ്പക്കാരു് ചെയ്യുന്നതുപോലെ ജോഡ് ഒത്ത വലിയ വൈരക്കടുക്കൻ അഞ്ഞൂറും ആയിരവും ഉറുപ്പിക കൊടുത്തു വാങ്ങുന്നതിലും സ്വർണ്ണനൂലുകളും രത്നമോതിരങ്ങളും ഉണ്ടാക്കുന്നതിലും കുതിര വണ്ടകൾ വാങ്ങുന്നതിലും വിലപിടിച്ച പട്ടുകൾ കൊണ്ടും മറ്റും ഉടുപ്പുകൾ ഉണ്ടാക്കുന്നതിലും മറ്റും അല്ല കൃഷ്ണമേനോൻ തന്റെ പണം ചിലവിട്ടതു്. ഈ കുട്ടി ചിലവു ചെയ്തതു് ഇന്ന വിഷയത്തിലാണെന്നു് അദ്ദേഹത്തിന്റെ പഠിപ്പുമുറി നോക്കിയാൽ കാണാം. മദിരാശിയിൽ താൻ പാർക്കുന്നേടത്തും മലയാളത്തിലെ തന്റെ സ്വഗൃഹത്തിലും കൂടി ഏകദേശം രണ്ടായിരത്തിൽ ചുരുങ്ങാതെ പലേ വിധങ്ങളായ പുസ്തകങ്ങൾ ഇദ്ദേഹത്തിനുണ്ടായിരുന്നു. തർക്കം, സൃഷ്ടിതത്വജ്ഞാനം, മനോവികാരതത്വജ്ഞാനശാസ്ത്രം, ഐഹികവൃത്തി, തത്വശാസ്ത്രം, ശരീരശാസ്ത്രം, പദാർത്ഥഗുണജ്ഞാനശാസ്ത്രം, ലോകചരിത്രങ്ങൾ, വ്യവഹാരശാസ്തം, മുതലായ സംഗതികളെപ്പറ്റി മഹാവിദ്വാനാമാരു് ഇംഗ്ലീഷ് ഭാഷയിൽ എഴുതീട്ടുള്ള അസംഖ്യം പുസ്തകങ്ങളും സംസ്കൃതത്തിൽ എഴുതീട്ടുള്ള അനേകം പുസ്തകങ്ങളും ഇദ്ദേഹം വളരെ പണം ചെലവുചെയ്തു വാങ്ങി തന്റെ പഠിപ്പു മുറിയിൽ നിറച്ചിട്ടുണ്ടായിരുന്നു. ഈ വക ഗ്രന്ഥങ്ങളാൽ ഉള്ള കാലക്ഷേപമേ ഇതേവരെ ഇദ്ദേഹത്തിനുണ്ടായിട്ടുള്ളു. ബിലാത്തിയിൽ ഏതെങ്കിലും ഒരു പുതിയ പുസ്തകം എഴുതീട്ടുണ്ടെന്നു അറിയുന്ന ഉടനേ അതിനെ കൃഷ്ണമേനോൻ വരുത്താതിരിക്കുകയില്ല. പുതിയ പുസ്തകങ്ങൾ വല്ലതും ഒരു ദിവസമെങ്കിലും തപ്പാലിൽ ഇദ്ദേഹത്തിനു കിട്ടാതിരിക്കുകയില്ല. ഒരു സമയമെങ്കിലും ഒരു പുസ്തകം വായിച്ചുകൊണ്ടല്ലാതെ കൃഷ്ണമേനോൻ ആരാലും കാണപ്പെട്ടിട്ടില്ല. സ്വതേ അതിബുദ്ധിയും ഗ്ഹഹണശക്തിയും ഉള്ള ഒരാൾക്കു് ബുദ്ധിക്കു് അറിവുണ്ടാകാൻ ഇത്ര ഭ്രമം താനേ ഉണ്ടായാൽ അയാളുടെ പഠിപ്പിന്റെ അവസ്ഥയെക്കുറിച്ച് പറവാനുണ്ടോ? ഇദ്ദേഹത്തെ പഠിപ്പിച്ചിരുന്ന മഹാവിദ്വാന്മാരെല്ലാം ഇദ്ദേഹത്തിന്റെ അറിവിനേയും, അതിനെ പ്രയോഗിപ്പാനുള്ള ഒരു ചതുരതയും കണ്ടു് ആനന്ദിക്കുകയും ചിലപ്പോൾ ലജ്ജിച്ചു് അസൂയപ്പെടുകയും ചെയ്തു. എനി ഇദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ചു പറയുന്നതായാൽ ഒന്നു രണ്ടു സംഗതികളെ കുറിച്ചു മാത്രമേ വിശേഷവിധിയായി പറവാ

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/137&oldid=169772" എന്ന താളിൽനിന്ന് ശേഖരിച്ചത്