താൾ:Sarada.djvu/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കു മടങ്ങിപ്പോരികയും ചെയ്തു. പ്രശ്നത്തിന്നു ഉടനെ കോവിലകത്തേക്കു ചെല്ലണമെന്നു ഏറ്റിട്ടാണ് പോന്നത്. എന്നാൽ ഈ പെരുങ്കള്ളന്റെ വർത്തമാനത്തെക്കുറിച്ച് ഞാൻ എനി എഴുതുന്നില്ല. ഈ കള്ളത്തൊഴിൽകൊണ്ടു നാട്ടുകാരെ ഭ്രമിപ്പിച്ചു പണം പിടുങ്ങി നടന്നുകൊള്ളട്ടെ.

വൈത്തിപ്പട്ടരെ കൂട്ടിക്കൊണ്ടുപോയ വർത്തമാനത്തെക്കുറിച്ചാണ് എനി ഈ അദ്ധ്യായത്തിൽ പറവാനുള്ളത്. എടത്തിലെ കാര്യസ്ഥൻ കുഞ്ചുമേനോനും ഭൃത്യന്മാരും വൈത്തിപ്പട്ടരെ കൂട്ടിക്കൊണ്ടുവരുവാൻ പുറപ്പെട്ട വിവരം മുമ്പു പറഞ്ഞിട്ടുണ്ടല്ലോ.

രാമന്മേനോനും മറ്റും ഉദയന്തളിക്കു പുറപ്പെട്ടുപോയ മുതൽ വൈത്തിപ്പട്ടരുടെ ആലോചനകൾ എല്ലാം അതുവരെ ഉണ്ടായിരുന്ന പ്രകൃതികളിൽനിന്നു കേവലം മാറിയിരിക്കുന്നു. രാമൻമേനോൻ കൂടെ ഉണ്ടായിരുന്നപ്പോൾ ഏതു വിധമെങ്കിലും അദ്ദേഹത്തിന്റെ കയ്യിൽനിന്നു പണം തട്ടിപറിക്കേണമെന്നുള്ള ദുരാശയായിരുന്നു ഇദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നത്. അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോവാൻ ഉദയന്തളിയിൽനിന്ന് ഉദയവർമ്മൻ തിരുമുല്പാടും ആൾക്കാരും എത്തിയതു കണ്ടനിമിഷം മുതൽ രാമൻമേനോനെ സേവിച്ചിട്ട് തനിക്കു യാതൊരു പ്രയോജനവും ഉണ്ടാകയില്ലെന്നു പട്ടരു തീർച്ചയാക്കിയിരിക്കുന്നു. എനി ഈ കാര്യസംബന്ധമായി തനിക്കു വല്ലതും സമ്പാദിക്കേണമെങ്കിൽ പൂഞ്ചോലക്കര എടക്കാരുടെ ഭാഗം ചേർന്ന് രാമൻമേനോടു മത്സരിച്ചാൽ മാത്രമേ സാധിക്കയുള്ളു എന്ന് പട്ടര് ഉറപ്പായി നിശ്ചയിച്ചിരിക്കുന്നു. രാമൻമേനോൻ വ്യവഹാരത്തിന്നു പുറപ്പെടും എന്നുള്ളതിനെപ്പറ്റി പട്ടർക്ക് ലേശംപോലും സംശയം ഉണ്ടായിരുന്നില്ല. ഉദയന്തളി രാമവർമ്മൻ തിരുമുല്പാടും പൂഞ്ചോലക്കര എടക്കാരും തമ്മിൽ ഉള്ളസ്ഥിതിയെപ്പറ്റി വൈത്തിപ്പട്ടർക്ക് നല്ല അറിവുണ്ട്. എന്തെങ്കിലും ഒരു സംഗതി കിട്ടിയാൽ പൂഞ്ചോലക്കര എടക്കാരോടു വ്യവഹാരത്തിന് പുറപ്പെടേണമെന്ന് അത്യാഗ്രഹത്തോടു കൂടിയാണ് തിരുമുല്പാട് ഇരിക്കുന്നത് എന്ന് വൈത്തിപ്പട്ടര് നല്ലവണ്ണമറിയും. രാമൻമേനോൻ വ്യവഹാരം തുടങ്ങിയാൽ പൂഞ്ചോലക്കര ഒന്നു ഭയപ്പെടും. അപ്പോൾ തനിക്കു കടന്നു വീഴാം. രാമൻമേനോന്റെ ഭാഗം ചേർന്നതിനാൽ വിശേഷപ്രയോജനങ്ങൾ ഒന്നും ഉണ്ടാകയില്ല. ശങ്കരനും തിരുമുല്പാടും അത്യാവശ്യത്തിലധികം ഒന്നും രാമൻമേനോനെക്കൊണ്ടു ചിലവിടീക്കുകയില്ല. പിന്നെ രാമൻമേനോൻവശം ആദ്യം താൻ ഊഹിച്ചിരുന്നതുപോലെ

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/126&oldid=169760" എന്ന താളിൽനിന്ന് ശേഖരിച്ചത്