Jump to content

താൾ:Sarada.djvu/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗോത്യന്ത മലിന ശ്ശിശുത്വേപീഡാർത്ത സവിതൃസുതലഗ്നേത്യലസവാൻ. ഗുരുസ്വക്ഷൊച്ചസ്ഥേ നൃപതിസദൃശോ ഗ്രാമപുരപസ്സുവിദ്വാംശ്ചാർവ്വാംഗൊ ദിനകരസമോന്യത്ര കഥിത!". ഇത്ര മാത്രമല്ല ദോഷം. ദുരിതാധിപനാണ് ലഗ്നാധിപനോടുകൂടി കർമ്മത്തിൽ-അതുതന്നെ പരാജയത്തിനു മതി . 'അരാതി രോഗാദ്യ മരാധിനാഥോ മൃതിശ്വരോ മൃത്യുഭയം കരോതി വ്യായാധിപോ ഭ്രംശദരിദ്രതാദ്യം യോഗേക്ഷണാദ്യൈരശുഭോ വിശേഷാൽ" പിന്നെ ഇവിടെ ബുധമൌഢ്യം ഉള്ളതു ഏറ്റവും ദോഷം തന്നെ. വലുതായ ഒരു വ്യവഹാരം ഇപ്പോൾ സംഭവിക്കുകയും ആറാം ഭാവാധിപന്റെ ഉദയം ലഗ്നത്തിൽ വരികയും അഷ്ടമത്തിൽ പാപൻ ഉണ്ടായിരിക്കുകയും അഞ്ചാമെടത്ത് അഷ്ടമാധിപനായ ആദിത്യൻ ഉണ്ടായിരിക്കുകയും ചെയ്യുമ്പോൾ അത്യന്തദേഷമാണ് ഫലമെന്നു നിശ്ചയമായി അനുമാനിക്കേണ്ടതാണ്. ഇതിന്നു പ്രമാണമുണ്ട്. "ഷഷ്ഠം ദ്വാദശമഷ്ടമം ചമുനയോ ഭാവാനനിഷ്ടാൻ വിദുസ്തന്നാഥന്വിതവീക്ഷിതായദധിപായേ ചാവിഭാവാസ്സ്വയം തത്ര സ്ഥാംശ്ചയദീശ്വരാസ്ത്രയയിമേ നശ്യന്തിഭാവാനൃണാം ജാതാവാ വിഫലാ വിനഷ്ടവികലാ സ്തത്രാദികഷ്ടോഷ്ടമഃ" ! വിശേഷിച്ചു അഷ്ടമാധിപൻ സുകൃതസ്ഥാനത്തു നിന്നതും സുകൃതക്ഷയം തന്നെ. ലഗ്നത്തിൽ ശനിയും അഞ്ചിൽ ചൊവ്വായും നിന്നതുകൊണ്ടു ഈ ലഗ്നത്തിന്നു പരാജയം. തോൽമ ഭവിക്കുമെന്നു മാത്രമല്ല പക്ഷെ അതു നിമിത്തം വല്ല ഉന്മാദമോ ചിത്തഭ്രമമോ കൂടിയുണ്ടാവാൻ ഇടയുള്ളതായിട്ടാണു വിചാരിക്കേണ്ടത്. പ്രമാണമുണ്ട് ലഗ്നംസ്ഥേധി ക്ഷണേ ദിവാകരസുതോ ഭൌമോധവാദ്യാനഗോ. മന്ദേലഗ്നഗതെ മദാത്മജതപസ്സംസ്ഥൊ മഹീനന്ദന: മൂർത്തൊ മൂഢശശീന്ദു ജൌ കൃശശശി മന്ദശ്ചരഃ ഫേസ്ഥിതൗപാപോപേതകൃ ശാമൃതാശുരുദയായുസ്സ്വാന്ത്യധർമ്മോപഗൌ.

അടിയൻ ഇത്ര ദോഷകരമായ ലക്ഷണങ്ങൾ ഈയ്യിടെ എങ്ങും ഒരു പ്രശ്നത്തിലും കണ്ടിട്ടില്ല. പ്രശ്നം വേണമെന്നു അവിടുന്നു കല്പനയായ ഉടനെതന്നെ ഒന്നു രണ്ടു കഠിനദുർലക്ഷണങ്ങളാണ് ഉണ്ടായത്. ഒന്നാമത് അടിയൻ നിന്നിരുന്നതിനു നേരെ മേൽഭാഗത്തിൽ ഒരു ബലിഭുക്കു മുറിയെ പറന്നുപോയി. ഉടൻ ഒരു മാർജ്ജാരൻ അടിയന്റെ മുമ്പിൽകൂടി ഓടിപ്പോയി. എന്തൊ ഇത് അവിടേക്ക് ഒരു ആപൽക്കാലമാണെന്നാണ് അടിയനു് ആകപ്പാടെ തോന്നിയത്.

തിരുമുല്പാട്ടിലേക്ക് ബഹു സന്തോഷമായി. നമ്മുടെ പെരുങ്കള്ളൻ പണിക്കരു് രണ്ടു മുണ്ടുകൾ ഓണപ്പുടവയായി വാങ്ങി വീട്ടിലേ

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/125&oldid=169759" എന്ന താളിൽനിന്ന് ശേഖരിച്ചത്