താൾ:Sarada.djvu/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അ:- (മന്ദഹസിച്ചുംകൊണ്ടു്) "അതെ, പണിക്കർക്ക് സമനായ ഒരു ജ്യോതിഷക്കാരനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. എനി ഗുണദോഷങ്ങൾ പറയുകയേ വേണ്ടു. ഒരു വ്യവഹാരത്തെപ്പറ്റി തന്നെയാണ് പ്രശ്നം. അങ്ങിനെ ആയാൽ ഈ രാശികൊണ്ടുള്ള ഫലം വെടിപ്പായി കേൾക്കട്ടെ.

പ:- വ്യവഹാരപ്രശ്നത്തിൽ ശനിയുടെ ഉദയം ഉണ്ടാവുന്നതു വളരെ വിശേഷവിധിയായിട്ടുള്ളതാണു്. "വിവാദേ ശത്രുഹനനേരണേ സങ്കടകേപി വാ ക്രുമൌ മൂർത്തൌ ശഭോജ്ഞേയഃ ക്രൂരതൃഷ്ട്യാ പരാജയഃ:" എന്നാണു് പ്രമാണം. ഉദയരാശിയിൽ പാപോദയം വ്യവഹാരകാർയ്യത്തിന്നും ശത്രുനാശത്തിന്നും വളരെ ഗുണമായുള്ളതാണു്. പിന്നെ "ഭാന്വിന്ദൂബലിനൌ ചതുഷ്ടയഗതൌ ക്ഷേത്രം തായൊർവ്വാ ഭവേ ദാരൂഢംയദിവൊ ദ്യദിസ്തി നൃപതേ രാജ്യാനുഭൂതിഃപരം. ഏതൌ ചേദ്വി പരിതതാമുപഗതൌ രാജ്ഞാനുഭൂയെ തനോ രാജ്യം സമ്യഗതീരയേദവനിഭുദ്യോഗാശ്ചചിന്ത്യാ ഇഹ" ആദിത്യചന്ദ്രന്മാർ ബലവാന്മാരായും കേന്ദ്രസ്ഥന്മാരായും വരികയും അവരുടെ ക്ഷേത്രം ആരൂഢമായോ ഉദയമായോ വരികയും ചെയ്താൽ രാജപ്രീതിക്കും മറ്റും യോഗമുണ്ടാവുന്നതാണ്. പിന്നെ നിവൃത്തിരാശിയിൽ വ്യാഴം സ്വക്ഷേത്ര ബലത്തോടുകൂടി ഇരിക്കുന്നതും ശുഭപ്രദം തന്നെ. "ജീവസ്ഥഗേ ബലവതി ദ്രവിണാദിലാഭോ മാനോന്നതിർന്നരപതേർന്നിതരാം പ്രസാദഃ ശത്രുക്ഷയശ്ചയശസാഞ്ച സമാഗമോഥ ദൈവൈനുകൂല്യമപി സർവ്വഹിതാർത്ഥ സിദ്ധി" വിചാരിച്ച സകല കാർയ്യവും സാധിക്കും. കീർത്തി താനേ അധികമായി ഉണ്ടാകും. രാജാവിന്റെ പ്രീതിയുണ്ടാവും. ശത്രു ക്ഷയിക്കും എന്നാണ്.

അ :- (രാഘവനുണ്ണിയെ നോക്കീട്ട്) ഈമാതിരി വ്യാജങ്ങൾ പ്രവർത്തിക്കുന്നവർക്ക് ക്ഷയമല്ലാതെ വരുമോ. പ്രശ്നശാസ്ത്രം മിത്ഥ്യയാവുമോ ?

രാ :- ഒരിക്കലും ആവുകയില്ല. ഈ മഹാവ്യാപ്തി നടത്തുവാൻ ഉത്സാഹിക്കുന്നവർ ആസകലം ജേലിലാവാതിരിക്കുമോ ?

പ :- (മന്ദഹസിച്ചുംകൊണ്ട്) ഏകദേശം അത്രത്തോളം എല്ലാം വരുമെന്നുതന്നെ അടിയനു തോന്നുന്നു. ശനിയുടെ ഉദയം ഈ വക പ്രശ്നത്തിൽ അത്യന്തവിശേഷമാണ്. ശത്രുസംഹാരിയാണ് ശനി. പിന്നെ ഇവിടെ ലഗ്നകർമ്മപതിയായ ബുധൻ നിപുണയോഗപ്രദനായിട്ടു സ്വക്ഷേത്രത്തിൽ കർമ്മഭാവത്തിങ്കൽ ഇരിക്കുന്നു. ഇത് അത്യന്തശുഭമാണ്. അതുകൂടാതെ സർവ്വാഭീഷ്ടസ്ഥാനപതിയായ ചന്ദ്രൻ ലഗ്ന

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/122&oldid=169756" എന്ന താളിൽനിന്ന് ശേഖരിച്ചത്