താൾ:Sarada.djvu/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അച്ചൻ പറഞ്ഞപ്രകാരം താശ്ശന്മേനോൻ പുറപ്പെട്ടു. അപ്പോഴേക്കു രാഘവനുണ്ണി തന്റെ മകൻ കൃഷ്ണമേനോനെക്കൊണ്ട് ഒരു മറുവടി ഉണ്ടാക്കിച്ചുവച്ചിട്ടുണ്ടായിരുന്നു. അതു താശ്ശന്മേനോന്റെ പക്കൽ കൊടുത്തു. അതു കർപ്പൂരയ്യനേയും ശാമുനേനോനെയും കാണിച്ച് അതിൽ വേണ്ട ഭേദം ചെയ്യിച്ച് അസ്സൽ എഴുതിച്ചുകൊണ്ടുവന്നാൽ മതി , എന്നു രാഘവനുണ്ണി പറഞ്ഞയച്ചപ്രകാരം താശ്ശന്മേനോൻ പുറപ്പെട്ടു പോവുകയും ചെയ്തു.

താശ്ശന്മേനോൻ കത്ത് ഒന്നാമത് ശാമുമേനോനെ കാണിച്ചു. കോടതിവളപ്പിൽ ശാമുമേനോന്റെ ആഫീസ്സുമുറിയിൽവച്ചാണ് കത്തു കൊടുത്തത് , ശാമുമേനോന്റെ ആഫീസ്സുമുറിയെ എന്റെ വായനക്കാർക്ക് ഒന്നു വർണ്ണിച്ചു കേൾക്കണമൊ ? വേണ്ട മുഷിയും.. ഏകദേശം "കൊളമ്പിന്റെ" മാതിരി തന്നെ എന്നു അനുമാനിച്ചുകൊൾവിൻ. ശാമുമേനോൻ കത്തു വായിച്ചിട്ട്. "ഇതു കൃഷ്ണമേനോൻ ഉണ്ടാക്കിയതോ ? "

താ :- അതെ.

ശാ :- ഈ മാതിരിക്കാരെ ഹൈക്കോർട്ട് വക്കീലന്മാരാക്കുന്നുവല്ലോ. കഷ്ടം ! ഈ കത്ത് അയച്ചാൽ പകുതിയും വ്യവഹാരം സമ്മതിച്ചപോലെതന്നെ. ആവട്ടെ. ഞാൻ ഇതൊന്നു കർപ്പൂരയ്യനെ വായിച്ചു കേൾപ്പിക്കട്ടെ. നിങ്ങൾ ഇവിടെത്തന്നെ നിൽക്കിൻ.

എന്നും പറഞ്ഞു ശാമുമേനോൻ കർപ്പൂരയ്യന്റെ മുറിയിൽ ചെന്നു നോക്കി. അദ്ദേഹം വിചാരണയിൽ കോടതി മുമ്പാകെയാണെന്ന് അറിഞ്ഞ് കോടതിയിലേക്കു ചെന്നു. ബാറിൽപോയി ഇരുന്നു. കർപ്പൂരയ്യൻ ഒരു വ്യവഹാരത്തിൽ പ്രസംഗം ചെയ്യുന്നു. പ്രസംഗത്തിനു ഇടയിൽ എന്തോ ഒരു റിക്കാർട്ടു നോക്കി പറവാനുണ്ടായിരുന്നതിനാൽ ഇരുന്നു റിക്കാർട്ട് തിരയുന്ന മദ്ധ്യേ ശാമുമേനോൻ സ്വകാര്യം കർപ്പൂരയ്യന്റെ ചെവിയൽ "പൂഞ്ചോലക്കരനിന്നു കത്തിന്റെ പകർപ്പ് ഉണ്ടാക്കി അയച്ചിരിക്കുന്നു , പുതിയ വക്കീൽ കൃഷ്ണമേനോന്റെ കൃതിയാണ്. മഹാ അബദ്ധം ! ഇതൊന്നു നോക്കുന്നില്ലേ " എന്നു പറഞ്ഞു.

ക :- ഇതു മഹാ ഉപദ്രവം തന്നെ. നിങ്ങൾ നന്നായി ഒന്നു എഴുതിവെക്കിൻ.. ഈ പ്രസംഗം കഴിഞ്ഞു ഞാൻ വന്നു നോക്കാം. ഇപ്പോൾ എന്നെ ഒന്നും അലട്ടരുത്.

വേഗം ശാമുമേനോൻ തിരികെ തന്റെ മുറിയിലേക്കു വന്നു സ്വയമായി ഒരു കത്തു ഉണ്ടാക്ക വെച്ചു. വൈകുന്നേരം 5 മണി ആയ

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/109&oldid=169741" എന്ന താളിൽനിന്ന് ശേഖരിച്ചത്