<poem> ശാന്തമാം; വിശ്രമംമൂലമൊടുക്കത്തിൽ കാന്തിയെടുത്തു തെളിഞ്ഞുലോകം; 148
ആരോഗ്യം കർമ്മിപ്പാനുണ്ടായി, ദൂർദ്ദിനാ-- ധാരം പ്രഭാതമുദിച്ചയൎന്നു. 149
സന്യാസിമാർ യാത്രയാകുംമുമ്പു മണ്ടി-- ച്ചെന്നു ചെറുപ്പമക്കൂട്ടുകാരൻ, 150
നിദ്രിതനായ് കുട്ടി ചാരത്തു തൊട്ടിയിൽ ചേരുന്നതുണ്ടങ്ങടുത്തു കൂടി, 151
ശ്രേഷ്ഠൻ ദ്രവ്യസ്ഥന്നുള്ളാനന്ദകുഞ്ഞിന്റെ കണ്ഠം പിരിച്ചു ഞരിച്ചുവത്രെ! 152
കഷ്ടം! പ്രതിഫലം!! നീലിച്ചു ശ്വാസവും മുട്ടി ഞരണ്ടു മരിച്ചുപോയി! 153
എത്രയും പാതകം! ഘാതകംതാനിതു!! മിത്രൈകുപുത്രനെക്കൊന്നതയ്യോ! 154
ഇക്കർമ്മം കണ്ടു പരിഭ്രമംമൂത്തെഴും സല്കർമ്മാത്മാവിൻ കഥയെന്തായി? 155
ഘോരം നരകം കറുത്ത മുഖദ്വാരം പാരം പിളർന്നു പിടിച്ചുകൊണ്ടു 156
നീലക്കൊടുന്തീ വമിക്കുലുമീവിധം മാലോടും പേടിക്കയില്ലാ വൃദ്ധൻ. 157
പാരം കുഴങ്ങിത്തൻ കണ്ഠനാദം മുട്ടി,
ഘോരകൃത്യംകണ്ടസ്സന്യാസീന്ദ്രൻ, 158
പായുവാൻ നോക്കിനാൻ, പാഞ്ഞുകൂടാതായി, മെയ്‌വിറകൈക്കൊണ്ടു പേടിമൂലം 159
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |