Jump to content

താൾ:Sanyasi 1933.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-18-

<poem> അക്കാണും വീട്ടിലേക്കപ്പഥികയുഗ്മം വെക്കം തിരിച്ചു തളർന്ന പദം;        136

അപ്പോളനുഗ്രഹം മാളികക്കുചൊല്ലി തൽപുരസ്വാമിക്കു വന്ദനവും;       137

ചാരുവിനയാന്വ്യിതാരാമവർകളെ_ പ്പാരം മൎയ്യാദയിൽ സ്വീകരിച്ച്,        138

ആൎയ്യസ്വഭാവം കലരും യജമാനൻ ആരെന്നറിഞ്ഞുകൊണ്ടിത്ഥംചൊല്ലി.        139


"നിഷ് പ്രയോജനകരമാകതേകണ്ടും നിസ്തർക്കും തൃപ്തിയെ കൈകൊണ്ടിട്ടും,        140

എല്ലാം നമുക്കഥ തന്നരുളീടുന്ന കല്യാത്മാവിൻ പേർക്കിതുനല്കുന്നു,        141

അദ്ദിവ്യാത്മവിൽനിന്നിങ്ങു നിങ്ങൾവന്നു അദ്ദൈവത്തിൻ പേർക്കിതുകഴിക്ക;        142

കൂറോടും സൽക്കാരം നൽകുന്നു മദ്യങ്ങൾ കൂടാതെ ചെറ്റു ചെറുതുതന്നെ."        143


ഇത്ഥം കഥിച്ചവൻ ഭക്ഷണമേശയും പ്രത്യേകം വെച്ചു ക്ഷണിച്ചിരുത്തി;        144

പിന്നീടുറങ്ങുവാൻപോകുംവരെയവർ നന്നായിസ്സദ്ധർമ്മം സംസാരിച്ചു;        145

ആവീട്ടുകാർ കാൎയ്യഗൗരവമാനസർ മേവിനാരാമുറിതന്നിൽ ചുറ്റും,        146

ചിത്തമാകർഷിക്കും ഘണ്ടാനാദം കേട്ടാർ പ്രാർത്ഥിച്ചുംകൊണ്ടും കിടന്നെല്ലാരും        147































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Abhilashkgupthan എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sanyasi_1933.pdf/23&oldid=169705" എന്ന താളിൽനിന്ന് ശേഖരിച്ചത്