<poem> പിന്നാലെ സന്യാസീശന്റെപദം പ്രതി ചെന്നു വിടാതെ ചെറുപ്പക്കാരൻ; 160
മാർഗ്ഗം പിശകി കുഴങ്ങിയക്കാലത്തിൽ മാർഗ്ഗീകരിച്ചൊരു വേലക്കാരൻ; 161
ചാലവേ കാണായ് നദി കടന്നീടുവാൻ, മേലേഭാഗം പാലം തന്നിലൂടെ; 162
പാലം മിനുസം വഴുക്കുമാറാണതിൻ-- മേലേ നടന്നിനാൻ ഭൃത്യൻ മുന്നം, 163
ചൊവ്വേറു, 'മോക്കിൻ' മരക്കൊമ്പുകൾകൊണ്ടു ചാരില്ലാതെ തീർത്ത പാലമല്ലോ! 164
താഴത്തങ്ങാഴത്തിൽ കല്ലോലജാലങ്ങൾ തമ്മിലലച്ചും ലയിച്ചും നിൽപ്പൂ! 165
ആ യുവാവോർക്കുകിലോരോതരം നോക്കു- ന്നായവണ്ണം പാപംചെയ്തുകൊൾവാൻ, 166
അശ്രദ്ധനാഭൃത്യൻ പോകുമ്പോൾ ചെന്നൊപ്പം സശ്രദ്ധം തള്ളി മറിച്ചു വീഴ്ത്തി, 167
വീണപ്പോൾ വെള്ളത്തിലാണ്ടു ഗമിച്ചുപിൻ താണവൻ പൊങ്ങിത്തലയും പൊക്കി. 168
പിന്നെപ്പിടഞ്ഞു തെറിപ്പിച്ചു വെള്ളവും തന്നെത്തിരിഞ്ഞവൻ മുങ്ങിച്ചത്തു! 169
മിന്നും തീജ്വാലകൾ കൂത്തടിക്കും കോപം സന്യാസിശ്രേഷ്ഠന്റെ കണ്ണിൽ കാണായ് : 170
ഭീതിതൻകെട്ടുകൾ പൊട്ടിച്ചു വിഭൂമ ചേതസ്സോടുഗ്രമുരച്ചുകൊണ്ടാൻ, 171
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |