<poem>
വ്യത്യാസം പ്രായത്താലുണ്ടെന്നിരിക്കിലും
ചിത്തത്തിനൈക്യത പാരമാർന്നു; 40
"എമ്മട്ടു മൂത്തുമുരച്ചൊ"രെലം'മരം തമ്മേലേറുംമൈവിഭംഗിതൂകും, 41
അമ്മട്ടുതന്നെ യുവാവാമൈവിക്കൊടി, അമ്മാമുനിയെയെലമാക്കിനാൻ. 42
ആദിത്യൻ മുങ്ങി മറവാൻഗമിക്കയാ-
യാദിനം പോകും മണിക്കൂറിങ്കൽ, 43
പാരം പരന്നൊരു ചെമ്പൻനര നിറ- പ്പേർപൊങ്ങും മൂടുപടം ധരിച്ചോൻ; 44
ശാന്തപ്രപഞ്ചപ്രകൃതമീലോകത്തെ സിദ്ധാന്തിച്ചീടുന്നു വിശ്രമിപ്പാൻ, 45
അക്കാലം കെങ്കേമം കെട്ടിടം റോട്ടിന്റെ വക്കത്തുനിന്നായി പൊങ്ങിക്കണ്ടു. 46
താരാധിപൻച്ഛവി തൂവീടുന്നാദിക്കിൽ ഭൂരുഹവ്രാതത്തിൽ കൂടിപ്പോയാർ. 47
ശാഖിവ്രതത്തിന്]റെ പച്ചക്കിരീടങ്ങൾ ശാദ്വലഭൂവിനെ ചുംബിക്കുന്നു. 48
കൊട്ടാരം പൊലെ മണിമേടയായിട്ടു കെട്ടിച്ചാവീടൊരു വിത്തേശാഭൻ, 49
തെണ്ടിത്തിരിയുമപരിചിതന്മാർക്ക- ങ്ങുണ്ടുസുഖിക്കുമാറാക്കിവെച്ചു; 50
കാരുണ്യമീവിധമുണ്ടെങ്കിലും തന്റെ പേരുകേൾപ്പാൻ കാട്ടുംദാക്ഷിണ്യത്താൽ. 51
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Omana8281 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |