<poem>
ദൂരവുമേകാന്തവുമായുള്ളാരണ്യ-
ദുർഗ്ഗമമാർഗ്ഗമവൻ കടന്നു, 30
അക്കാലം സൌഖ്യംകൊടുക്കും ചുടരശ്മി-- യർക്കനണച്ചങ്ങു ദാക്ഷിണാത്യൻ, 31
യൌവ്വനയുക്തനൊരുത്തൻ കടന്നങ്ങു മുന്നിൽ മുറിവഴിക്കെത്തിമുട്ടി. 32
അദ്ദേഹം ചാർത്തുന്ന പൂന്തുകിൽമോഹനം. തദ്ദേഹഭംഗി പറഞ്ഞാൽതീരാ. 33
കാരുണ്യമാർദ്ദവം പൂണ്ടിട്ടോ പൂമുടി പാരംചുളിഞ്ഞു പറന്നിരുന്നു. 34
"സ്വാമിക്കുവന്ദന" മെന്നങ്ങടുത്തവൻ സംമോദത്തോടു വദിച്ചുപോലും; 85
പാഠാന്തരം
("അച്ഛന്നു സ്വസ്തി" യെന്നപ്പോളടുത്തവ-
നുച്ചത്തിലൊന്നു കഥിച്ചുപോലും;)
[1]താതനു സ്വസ്തിഭവിക്കട്ടെയെന്നപ്പോ-- ളോതി മഹാനാകും മാമുനിയും; 36
പിന്നെയും പിന്നെയും ധാരാളം ധാരപോൽ അന്യോന്യം ചോദിച്ചും ചൊല്ലിയും പോയ്, 37
കാനനമാർഗ്ഗം കഴിഞ്ഞതറിഞ്ഞീല നാനാരസകരഭാഷണത്താൽ; 38
അന്യോന്യം ചിത്തമവർക്കു രസിച്ചുപോൽ, ധന്യർക്കു വേർവാടസഹ്യമായി; 39
- ↑ താതൻ=പുത്രൻ.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |