താൾ:Sangkalpakaanthi.djvu/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആനന്ദദേവതേ, നീ പോയനാൾമുതൽ
മാനസത്തോപ്പിലിരുട്ടു മൂടി.
അന്നു നീ കണ്ട സുരഭിലസൂനങ്ങ-
ളൊന്നൊന്നായൊക്കെക്കൊഴിഞ്ഞുപോയി.
മേലിലപ്പൂവനം പൂക്കണമെങ്കിൽ നിൻ-
കാലടിപ്പാടുകൾ ചൂടി വേണം !
നിന്നാഗമവും കൊതിച്ചു ഞാനിങ്ങനെ
നിന്നിടുമെന്നുമിക്കൂരിരുളിൽ !
വല്ലകാലത്തുമതിലൊരു നേരിയ
കൊള്ളിയാൻ വീശില്ലെന്നാർക്കറിയാം ?

ശീതോഗ്രവാതമേ, വർഷമണഞ്ഞെത്ര
വേതാളതാണ്ഡവമാടിയാലും
ഒട്ടേറെ ദൂരെപ്പുറകിലായീടുമോ
മൊട്ടിടും മുഗ്ദ്ധവസന്തമാസം ?
ശാശ്വതശാന്തി നിനക്കിതാ , നേരുന്നേ-
നാശ്വസിച്ചാ, നന്ദദേവതേ, ഞാൻ !

മാർച്ച് , 1938

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/69&oldid=169682" എന്ന താളിൽനിന്ന് ശേഖരിച്ചത്