താൾ:Sangkalpakaanthi.djvu/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem> മാരിവില്ലുകൾ പൂക്കുമാ നീല- മാമരത്തളിർച്ചില്ലയിൽ , ചേണെഴുമൂഞ്ഞാൽ തീർക്കയാണൊ,രു വേണുസംഗീതംകൊണ്ടു ഞാൻ, ഫുല്ലയൌവനേ, ഹാ, നിനക്കെന്നു- മുല്ലസിച്ചിരുന്നാടുവാൻ! പ്രാണസുസ്മിതം കൊണ്ടൊരു കൊച്ചു- വീണ നിർമ്മിക്കയാണു ഞാൻ, ഭാവുകാസ്പദേ, ഹാ, നിനക്കെന്നു- മാവിലേതരം പാടുവാൻ ! മാമകോദ്യമം പാഴിലായ്പ്പോയാ- ലോമനേ, നീ പൊറുക്കണേ ! എന്നെന്നേക്കുമായാ നിമേഷത്തിൽ- ത്തന്നെ,യെന്നെ മറക്കണേ !


തണ്ടുലഞ്ഞു തഴുകിടാം തമ്മിൽ രണ്ടു ജീവിതച്ചെണ്ടുകൾ, കർമ്മബന്ധത്തിൻ കാറ്റിലീ ലോക- സുന്ദരാരാമവീഥിയിൽ !

ആത്മരാഗപരാഗസൌരഭം വാർത്തുവാർത്തവ നില്ക്കവേ, മർത്ത്യനീതിതൻ കാളമേഘമൊ- ന്നെത്തിടുമിടിവെട്ടുമായ് , ഞെട്ടിമാറി ഞൊടിക്കകത്തവ ഞെട്ടടർന്നടിഞ്ഞീടുവാൻ! എന്തതിൽനിന്നു നേടിടുന്നു നീ ഹന്ത നിഷ്ഠൂരലോകമേ? നീതിതൻക്രൂരവജ്രവുമായി നീയടുക്കാതിരിക്കിലോ, ചേലെഴും സൽഫലങ്ങളായവ നാളെ നിൻമുന്നിൽ നിന്നിടാം സ്വാന്തജമാം നിൻതപ്തതൃഷ്ണയ്ക്കു സാന്ത്വനാമൃതമേകുവാൻ!

അല്ല തങ്കംപുരണ്ട താരുണ്യ- മല്ല, തിൻമായികാഭയാൽ, കാണിപോലും കവർന്നെടുത്തതെൻ- മാനസമേവ,മോമലേ ! മങ്ങിപ്പോം ബാഹ്യമോടിയിൽക്കണ്ണു- മഞ്ഞളിക്കുവോനല്ല ഞാൻ ! <poem>

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/63&oldid=169676" എന്ന താളിൽനിന്ന് ശേഖരിച്ചത്