താൾ:Sangkalpakaanthi.djvu/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇല്ലതിൽ വാസ്തവചിഹ്നം-ഒന്നു,-
മെല്ലാമൊരോമനസ്സ്വപ്നം.
മായികം, മായികം, കഷ്ടം-ഇതു
മായുന്നതെന്തൊരു നഷ്ടം!
ഞാൻ കണ്ടതെന്തൊരു ലോകം!-അയ്യാ!
ഞാൻ കണ്ടതെന്തൊരു നാകം !
പാവനമാകുമിസ്സ്വപ്നം--എന്നി-
പ്പാരിൽപ്പരമാർത്ഥമാകും?
അസ്സുപ്രഭാതത്തിൻമുന്നിൽ-മദീ-
യാക്ഷിയടഞ്ഞെങ്കിൽ മന്നിൽ !

നവംബർ, 1932

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/57&oldid=169669" എന്ന താളിൽനിന്ന് ശേഖരിച്ചത്