-17-
പൂർവ്വന്മാർ ഭക്ഷിപ്പാൻ വേണ്ടി ജീവിച്ചിരുന്നവരല്ല; ജീവിക്കാൻ വേണ്ടി ഭക്ഷിക്കുക എന്നായിരുന്നു അവരുടെ നിശ്ചയം. രണ്ടു നേരത്തെ ഊണുമാത്രമല്ലാതെ ഇന്നത്തെപ്പോലെ വയറിനു യാതൊരു വിശ്രമവും കൊടുക്കാതെ കൂടെക്കൂടെ കാപ്പിയും പലഹാരവുമായി കണ്ണിൽ കണ്ട സാധനങ്ങളെല്ലാം കണക്കിലധികം കടത്തിവിട്ടു ദേഹത്തിന്നു കേടുവരുത്തുന്ന സമ്പ്രദായമേ പണ്ടുണ്ടായിരുന്നില്ല. എന്നല്ല, ആരൊഗ്യരക്ഷയെ ഉദ്ദേശിച്ച് ഉപവാസം, ഒരിക്കൽ മുതലായ പട്ടിണിയെക്കൂടി അവർ പണ്ട് വൈദികനിയമങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. നമസ്കാരം മുതലായ വ്യായാമങ്ങളിലും അമാന്തമുണ്ടായിരുന്നില്ല. എന്നാൽ ഇന്നത്തെ സ്ഥിതി ഇതിൽ നിന്നെല്ലാം വളരെ ഭേദപ്പെട്ടിരിക്കുന്നു എന്നു പറയാതെ കഴികയില്ല. ഇപ്പോൾ ഊണിനേക്കാൾ കാപ്പിക്കാണ് പ്രാധാന്യം. ഊൺ ഒരു സമയം ഉപേക്ഷിച്ചാലും വലിയ വൈഷമ്യമൊന്നുമില്ല; കാപ്പിയില്ലെങ്കിൽ ദിവസം കഴികയില്ല. കാലത്തു കാപ്പി, ഉച്ചയ്ക്കു കാപ്പി, എടനേരം കാപ്പി, അത്താഴത്തിനു കാപ്പി എന്നുവേണ്ട തലങ്ങും, വിലങ്ങും കാപ്പിതന്നെ എന്നു പറഞ്ഞാൽ മതിയല്ലൊ. നമസ്കാരത്തിന്റെ കഥ വീണാലും മലർന്നെ വീഴു എന്നു പറഞ്ഞ മട്ടിലായിരിക്കുന്നു. ഇങ്ങിനെ ദഹനത്തിന്നിടകൊടുക്കാതെ കൂടെക്കൂടെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |