-18-
ഓരോന്നു തിന്നും, കുടിച്ചും, യാതൊരു വ്യായാമവും ചെയ്യാതെ വെറുതെ ഇരുന്നും ഇന്നത്തെ ആളുകൾ ദേഹത്തിന്നു എത്രയാണു കേടുകൾ വരുത്തിക്കൂട്ടുന്നതെന്നു പറഞ്ഞാലവസാനിക്കുകയില്ല. ആഹാരസംബന്ധമായ ശുചിത്വത്തിന്റെ പ്രകൃതത്തിൽ ഈയൊരു സംഗതിയെക്കുറിച്ചു ഇത്രയും പ്രസ്താവിച്ചു എന്നേയുള്ളൂ. ഇനി പ്രകൃതത്തിലേക്കുതന്നെ പ്രവേശിക്കാം.
ആന്തരശുചിയെ ഉദ്ദേശിച്ചു ഏർപ്പെടുത്തീട്ടുള്ള വൈദികകർമ്മാനുഷ്ഠാനങ്ങളും കേവലം ബാഹ്യചേഷ്ടമാത്രമായി കലാശിച്ചിരിക്കുന്നു. ഗായത്രിയുടെ അർത്ഥം തന്നെ നിശ്ചയമുള്ള ഒരു നമ്പൂതിരിയെ ഇന്നു കാണാൻ കഴിയുമെന്നു തോന്നുന്നില്ല. വിദ്യാഭ്യാസത്തിന്നുള്ള ഏർപ്പാടുതന്നെ മുക്കാലേമുണ്ടാണിയും നശിച്ചുകഴിഞ്ഞിരിക്കുന്നു. വല്ലതും ശേഷിച്ചിട്ടുണ്ടെങ്കിൽ അതും വെറും കാണാപ്പാഠത്തിലും വാക്യാർത്ഥകോലാഹലത്തിലുമായ് പര്യവസാനിച്ചു. കുടുബത്തിലേക്കു കടന്നു നോക്കിയാലുള്ള കഴ്ച എത്രയോ കഷ്ടമായിട്ടുതാണ്. പണ്ട് കുടുംബത്തിലുള്ള അംഗങ്ങൾ അന്യോന്യം സ്നേഹിച്ചും, സഹായിച്ചും വളരെ രഞ്ജിപ്പോടുകൂടിയാണ് കഴിഞ്ഞുകൂടിയിരുന്നതെന്ന് മുമ്പുപറഞ്ഞുവല്ലോ. എന്നാൽ ഇപ്പോൾ നെരെ മറിച്ചു കീരിയും പാമ്പും പോലെ ആയിത്തീർന്നിട്ടുണ്ടെന്നു പറയേണ്ടിവന്ന
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |